അയ്യ മോളേ നീ ഇമ്മാതിരി ക്രിഞ്ജ് ഡയലോഗ് പറയല്ലേ ഇന്ദ്ര കേട്ടിട്ട് തന്നെ എന്തോ പൊലെ അമർ പറഞ്ഞു……
സെറ്റ് ആവുന്നില്ല എന്നാ വേണ്ട…. നീ വാ അമ്മു നീ പോക്കോ ഞാൻ ഇപ്പൊ വരാം …..ടാ വാടാ മണ്ടാ …. അമ്മ ഞങൾ ഇപ്പൊ വരാം ….. ഞാൻ വിളിച്ച് പറഞ്ഞു……
ടാ ടാ ഇനി കറക്കം ഒന്ന് വേണ്ട എൻ്റെ കൊച്ചിന് പഠിക്കാൻ ഉള്ളതാ അവനെ വെറുതെ വിട്ടേക്ക് അമ്മ അമറിൻ്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു…..
ആൻ്റി എന്നെ ഇത്ര കെയർ ചെയ്യല്ലേ അവൻ ആക്കിയ സ്വരത്തിൽ പറഞ്ഞു..
ശെരി വേണ്ട വേണ്ടെങ്കിൽ വേണ്ട ; കേറി പോടാ ഉള്ളിൽ ഇങ്ങനെ പറയാം അല്ലേ
വേണ്ട ഞാൻ പൊക്കോളാം അവൻ ഉള്ളിലേക്ക് ഓടി
ടാ ഞാനും വരാം ഞാനും അവൻ്റെ കൂടെ ഉള്ളിലേക്ക് പോയി…..
കണ്ടോ ഇങ്ങനെ വേണം രണ്ടും ഉള്ളിലേക്ക് ഓടിയത് കണ്ടോ…. അമ്മ അമ്മുനെ നോക്കി പറഞ്ഞു…..
ഞാൻ കുറച്ച് ഫ്രീഡം ഒക്കെ കൊടുക്കുന്ന കൂട്ടത്തിൽ ആണ് അല്ലാതെ ചുമ്മാ ജെയിൽ പോലെ അയ്യേ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല ….. അവൾ പുച്ഛം പോലെ പറഞ്ഞു…..
കൊച്ചെ നിനക്ക് ഇവന്മാരെ അറിയാത്തത് കൊണ്ടാണ് സൂജി കുത്താൻ ഇടം കൊടുത്ത അതിൽ കൂടെ ഒലക്ക കുത്തി കേറ്റുന്ന ടീംസ്സ് ആണ്….. പ്രത്യേകിച്ച് എൻ്റെ മോൻ…..
എൻ്റെ ഭർത്താവിനെ കുറിച്ചാണ് പറയുന്നത് എന്ന് ഓർമ വേണം …..
അയ്യോ ഒരു ഭണുതാവ് ഇത്ര ദിവസം എവിടെ ആയിരുന്നു ഭർത്താവ്……
ഇത് പേടി അവൾ അമ്മയോട് ഒരു യുദ്ധത്തിന് തന്നെ തീരുമാനിച്ച മട്ടുണ്ട്…..
എനിക്ക് എന്തിനാ പേടി കൊച്ചെ അതും നിന്നോട്……
നമ്മൾ തമ്മിൽ ഉള്ള അന്നത്തെ ബെറ്റ് ഓർമ ഇല്ലെ അത് പ്രകാരം നോക്കിയ അവൻ എന്നെ ആൻ്റിയെക്കാൾ സ്നേഹിക്കുമോ എന്നുള്ള പേടി…….
അയ്യാ പോവാൻ നോക്ക് പോവാൻ നോക്ക്……അമ്മ അവളെ തല്ലാൻ ഓടിച്ചു……
രാത്രി ഇന്ദ്രനെ കാത്തിരുന്ന് കാത്തിരുന്ന് അവൻ്റെ കിളി എപ്പോഴോ ഉറങ്ങി പോയി ….