എന്താടാ ഇന്ന് വലിയ മൂടിൽ അല്ല എന്ന് തോന്നുന്നു അല്ലെങ്കിൽ ഷോക്ക് പോലെ മറുപടി വരുന്നതല്ലെ……. ആൻ്റി എന്നോട് ചോദിച്ചു ….
അത് ആൻ്റി വേറൊന്നും അല്ല ഇപ്പൊ ഞാൻ കുറച്ച് മുന്നേ അതായത് കൃത്യം പറഞ്ഞ ഒരു ആര് മാസം മുന്നേ ഒരു കല്യാണം കഴിച്ചു…. അന്ന് തൊട്ട് നാണം മാനം ഒക്കെ ഞാൻ അങ്ങ് ഉപേക്ഷിച്ചു അതാണ്…..
അത് കലക്കി എന്ന പോലെ അമ്മയും അമ്മുവും കൈ തട്ടി
ഇപ്പൊ സമാധാനം ആയോ അമ്മക്ക് അമ്മു ചോദിച്ചു……
എന്താ ആൻ്റി ഗാസ് ആണോ
അല്ലാ മോനെ ഒരു കുരുത്തം കെട്ട ചെറുക്കന് മോളെ പിടിച്ച് കൊടുത്തു അതിൻ്റെ ക്ഷീണം ആണ്….. ആൻ്റി ഉയർത്ത് വരാൻ ശ്രമിച്ചു……
ഒന്നും പേടിക്കണ്ട ആൻ്റി മൂർത്തി അങ്കിൾ ഇപ്പോഴും ഫ്രീ ആണ് വേണെങ്കിൽ പോവുന്ന വഴി ഒന്ന് കേറി തിയതി നിശ്ചയിക്കാം എന്താ നിർത്തണോ മഹി ആൻ്റി ……
എടി നീ എന്തിനാ ഇങ്ങനെ അവൻ്റെ അടുത്ത് നിന്ന് എപ്പോഴും ബൾബ് വാങ്ങുന്നെ മഹി അമ്മ ആൻ്റിയെ കളിയാക്കി…..
അമ്മക്ക് എപ്പോഴും ഇവൻ്റെ കൈയ്യിന്ന് കിട്ടിയാലേ സമാധാനം ആവുള്ളൂ അമ്മു ആൻ്റിയെ കളിയാക്കും പോലെ പറഞ്ഞു……
അതെ ഡീ ഈ കുരുത്തം കേട്ട ചെറുക്കനേ കിട്ടിയല്ലോ നിനക്ക് തള്ളയെ വേണ്ട……
അങ്ങനെ ഒന്നും പറയല്ലേ അമ്മു പാവം അല്ലേ ബൾബ് ആൻ്റി അല്ല മഹി ആൻ്റി…….
നിന്നെ എൻ്റെ. കൈയ്യിൽ കിട്ടും കേട്ടോ ചെറുക്കാ എന്ന് നിന്നെ ഞാൻ ബിരിയാണി ആക്കും…..
ബിരിയാണി എന്തിനാ മകളുടെയും മൂർത്തി അങ്കിളിൻ്റെയും റിസപ്ഷൻ ആണോ ആൻ്റി……
അയ്യോ ഒന്ന് നിർത്തേടാ എനിക്ക് ചിരിച്ച് മതി ആയി അല്ലെങ്കിൽ തന്നെ വിശന്നിട്ട് വയ്യാ അമ്മ പറഞ്ഞു…..
ഇവനെ ഞാൻ ഇന്ന്
അങ്ങനെ ഓരോന്നും പറഞ്ഞ് ഞങൾ വീടെത്തി……
നീ ക്ളാസ് കഴിഞ്ഞ് എപ്പോ വന്നു…..
ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് ഇവിടെ കഴിക്കാൻ ഒന്നും ഇല്ലെ …. അമർ സംശയം ചോദിച്ചു…..