” ഉമ്മ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. എനിക്ക് ബിസിനസിനോട് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ.. ” ഞാൻ പറഞ്ഞു
“ആ ഇനി നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ഉപ്പാക്ക് വയ്യാണ്ടായി.. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കുഴപ്പം ഒന്നും ഇല്ലെന്ന ഡോക്ടർ പറഞ്ഞെ.. ” ഉമ്മ പറഞ്ഞു
” ഉമ്മ എന്താ ഉമ്മ ഉപ്പാക്ക് പറ്റിയെ ” ഞാൻ പേടിയോടെ ചോദിച്ചു
” ഒന്നുമില്ല ഇന്നലെ ഒന്ന് തല കറങ്ങി വീണേയ… ഉപ്പാക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു.. നിനക്ക് ഒരു വരാൻ പറ്റുമോ പോയിട്ട് 2 1/2 കൊല്ലം ആയില്ലേ ” ഉമ്മ ചോദിച്ചു..
“ഉമ്മ ഞാൻ ഉടനെ എത്താം.. നാളെ തന്നെ ” ഞാൻ പറഞ്ഞു.
” ദിർഥി ഒന്നും വേണ്ട മോനെ.. പതിയെ വന്നാൽ മതി “ഉമ്മ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു..
” ഇല്ലുമ്മ ഞാൻ നാളെ തന്നെ അങ്ങ് എത്തും.. ഉമ്മ ഫോൺ കട്ട് ചെയ്തോ.. ഞാൻ പാക്ക് ചെയ്യട്ടെ ഇറങ്ങാൻ.. ” എന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു..
വിളിച്ചു ഒരു ടിക്കറ്റ് ബുക്ക് ചെയ്തു…
ഇന്ന് രാത്രി തന്നെ ആണു ഫ്ലൈറ്റ്.. നാളെ രാവിലെ അങ്ങ് എത്തും.. ഞാൻ വേണ്ടതൊക്കെ പാക്ക് ചെയ്തു.. കുറച്ചു പോയി ഷോപ്പ് ചെയ്തു… അതെല്ലാം പാക്ക് ചെയ്തു…
പാക്കിങ് ഒക്കെ കഴിഞ്ഞ് ഞാൻ എയർപോർട്ടിലേക്ക് പോകുന്ന വഴി ജുനു( ജുനൈദ് )നെ വിളിച്ചു…
” ഹലോ ജുനു നീ രാവിലെ ഒരു നാൾ മണി ആകുമ്പോ എയർപോർട്ടിൽ വന്നു നിനക്കണം.. ഞാൻ നാട്ടിലേക്ക് വരുവാ.. ” ഞാൻ ജുനു നോട് പറഞ്ഞു…
” ആഹ് ഇക്ക എന്താ സൗണ്ട് വല്ലാണ്ട് ഇരിക്കണേ കുഴപ്പം എന്തേലും ഉണ്ടോ അവിടെ.. പെട്ടന്ന് കേറിവരുന്നേ എന്താ.. ”
അവൻ എന്നോട് ചോദിച്ചു
“എടാ എനിക്ക് ഇവിടെ പ്രശ്നം ഒന്നും ഇല്ല..