അമൃത അങ്ങോട്ട് വന്നു…
ഡീ ഇവൻ 9 ന പോവാ എന്ന് അമർ അവളോട് പറഞ്ഞു…..
അവളിൽ വലിയ അൽഭുതം ഒന്നും ഞാൻ കണ്ടില്ല…. അമ്മ: എട മോനെ എന്താ ഇത് ഇത്ര പെട്ടന്ന്….
ഇതൊക്കെ അങ്ങനെ ആണ് അമ്മ നമ്മൾ വിചാരിക്കാത്ത സമയത്ത് ആയിരിക്കും അതൊന്നും കുഴപ്പമില്ല……
പപ്പയെ വിളിച്ച് പറഞ്ഞോ….
ആ പറഞ്ഞു ….. ആദ്യം പപ്പയെ ആണ് വിളിച്ച് പറഞ്ഞത്……
അതെ അമ്മ എനിക്ക് ഒരുപാട് പണികൾ ഉണ്ട് കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് പിന്നെ ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് അപ്പോ ഞാൻ പോണു നീ വരുന്നോ അമറിനോട് ഞാൻ ചോദിച്ചു…..
ഇല്ല ഞാൻ ഇല്ല ഇനി….
ശെരി നീ ഇവിടെ ഇരിന്നു പഠി….
ഞാൻ വെളിയിലേക്ക് പോയി …..
അമൃത ഒന്ന് വന്നെ അമർ അവളെ വിളിച്ചു…..
എന്താ
നീ ഒന്ന് പുറത്തേക്ക് വന്നെ ……
എന്താ വെളിയിൽ എത്തിയ അമൃത ചോദിച്ചു…..
നീ എന്താ ഇങ്ങനെ പെരുമാറുന്നത് ഒന്നും ഇല്ല ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളത്……
നിനക്ക് അവൻ പോണത്തിൽ ഒരു വിഷമവും ഇല്ലെ അമർ ചോദിച്ചു….
അതോ അവൻ പറഞ്ഞ പോലെ നിനക്ക് അവനെ ഇഷ്ടം ഇല്ലാതെ ആണോ കല്യാണം കഴിച്ചത്…..
മതി നിർത്ത് …. നീ എന്താ പറഞ്ഞത്…..ഒരുപാട് കൂട്ടുകാരനെ പുണ്യാളൻ അക്കല്ലെ നീ അമറെ …..
അവൾ തുടർന്നു ,: നിനക്കറിയോ കഴിഞ്ഞ 4 മാസം ആയി അവൻ എന്നോട് ഒന്ന് മരിയാതക്ക് ഒന്ന് മിണ്ടിയിട്ട്…..
ഇന്നലെ അവൻ എനിക്കൊരു സമ്മാനം തന്നടാ അവൾ കറഞ്ഞൊണ്ട് അവനെ കെട്ടിപ്പിടിച്ചു…..
എന്ത് :
ഡിവോഴ്സ് നോടിസ് അവൾ ഏങ്ങൽ അടിച്ച് പറഞ്ഞു…
നീ എന്തടി പറയുന്നത്….. മോളെ…
അതെ ടാ ….
നീ എനിക്ക് ഒരു വാക്ക് താ ആരോടും ഇത് പറയാൻ പാടില്ല കേട്ടോ…..
എന്നെ വേണ്ടെങ്കിൽ അവന് ഇനി ഒരു ശല്യം ആവാൻ ഞാൻ തയാറല്ല…..
എടി ഇത് എനിക്ക് ഇപ്പോഴും നിങൾ ഒന്ന് സംസാരിച്ച തീരും എന്ന് തോന്നുന്നു….