അപ്പോ ഞങ്ങൾടെ റിസൾട്ട് ഒക്കെ വന്നല്ലോ. …….
അതെ വന്നല്ലോ നീ കാര്യം പറ പപ്പ പറഞ്ഞു…..
ഹാ ഞാൻ പറയട്ടെ ……
എന്ന പറ
ശെരി റിസൾട്ട് ഒക്കെ വന്നല്ലോ അപ്പോ എനിക്കൊരു ആഗ്രഹം …..
എന്ത് ആഗ്രഹം അമ്മ ചോദിച്ചു…..
എനിക്ക് ഒരു ആഗ്രഹം എൻജിനീയറിങ് പഠിക്കണം എന്ന് …..ഞാൻ പറഞ്ഞു….
ആണോ അതുന്നല്ല കാര്യം അല്ലേ അമ്മ പറഞ്ഞു…..
ഏത് എൻജിനീയറിങ് പപ്പ ചോദിച്ചു…..
ഓട്ടോമൊബൈൽ
ബെസ്റ്റ് ഇവിടെ വണ്ടിയുടെ പിന്നാലെ നടക്കുന്നത് പോരാഞ്ഞിട്ട് ആയിരിക്കും ഇനി എത് പഠിക്കാൻ വേറേ പോവുന്നത് …..
ഹാ അതിന് ഇത് വണ്ടിയുടെ ശാസ്ത്രം പടിക്കൽ ആണ് പിന്നെ ഡിസൈൻ പിന്നെ വണ്ടി എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നൊക്കെ ആണ് പഠിപ്പിക്കുന്നത്…….
അതൊക്കെ എനിക്കറിയാം നീ വിഷയം ഫുൾ ആയി പറ…..പപ്പ ആകാംശ കാണിച്ചു……
ശെരി അത്ര തന്നെ ഉള്ളൂ…..
ശെരി നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ പപ്പ പറഞ്ഞു…..
അല്ലാ ടാ ഏത് കോളജ് ആണ് അമ്മ പെട്ടന്ന് എന്തോ ഓർത്ത പോലെ ചോദിച്ചു…..
ടി. യു. ….ഞാൻ പറഞ്ഞു കൊടുത്തു…..
അത് എവിടെ ആണ് ബാംഗ്ലൂർ വല്ലതും ആയിരിക്കും കള്ള അപ്പോ അടിച്ച് പൊളിക്കാൻ ആണ് അല്ലേ……. അമ്മ ചിരിച്ചോണ്ട് പറഞ്ഞു…..
ഇത് നടക്കില്ല കേട്ടോ കൃഷ്ണെ പപ്പ പറഞ്ഞു…..
ബാംഗ്ലൂർ ഒന്നും അല്ല…..
പിന്നെ….
ഡോർത്മുണ്ട്…… ജർമനി …..
എല്ലാവരും ഒന്ന് ഞെട്ടിയ പോലെ എന്നെ നോക്കി…..അത്ര നേരം എവിടെയോ നോക്കി ഇരുന്ന അമൃത എന്നെ ഒന്ന് ഞെട്ടി നോക്കി……
അമർ പെട്ടന്ന് പൊട്ടി ചിരിച്ചു…..
എന്താടാ ചിരിക്കുന്നത് …..
ജർമനി കൊള്ളാം …… അവൻ പറഞ്ഞു…..
എന്തൊക്കെ പറഞ്ഞാലും ശെരി ഞാൻ പോവും …..
നീ പോവും അവിടെക്കല്ല നമ്മടെ കൺസ്ട്രക്ഷൻ ഓഫീസിലേക്ക് പപ്പ പറഞ്ഞു….
പപ്പ എനിക്ക് അതിലൊന്നും താൽപര്യം ഇല്ല ……എല്ലാരുംമക്കളെ പഠിക്കാൻ പറയും നിങൾ എന്താ എന്നോട് വേണ്ട എന്ന് പറയുന്നത്…… ഞാൻ ചോദിച്ചു…..