ഇതെല്ലാം കേട്ട് ടാ എനിക്ക് അവനെ കാണണം അമറെ അവൾ കരയാൻ തുടങ്ങി…..
എടി അവൻ വരും വാ നമ്മക്ക് വീട്ടിലേക്ക് പോവാം …..
വീട്ടിൽ എത്തിയ അവൾ ഈ ഇരിപ്പ് തുടങ്ങിയിട്ട് ഒരുപാട് സമയം ആയി…..
ഇന്ദ്രൻ്റെ വരവാണ് അവളെ ആലോചനയിൽ നിന്ന് തിരികെ കൊണ്ടുവന്നത്…..
… . . അയ്യോ ഇത് ഇവളെങ്ങനെ കണ്ടു…..
എന്താ ഈ നോക്കുന്നത് കുട്ടിക്കാലത്തെ ഫോട്ടോ ആണ് നോക്കുന്നത്
ഞാൻ അവളുടെ അടുത്തേക്ക് പോയി ….മെല്ലെ ഡയറി കുനിഞ്ഞ് എടുത്തു…..
ഒറ്റ ചവിട്ട് നിന്നിടത്ത് നിന്ന് ഞാൻ താഴേ നിലത്തേക്ക് വീണു …..
എന്തിനാ എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്….. അവൾ അടഞ്ഞ ശബ്ദത്തോടെ പറഞ്ഞു…..
ഇനി ഞാൻ എന്ത് ചെയ്യണം നീ എന്നെ ഒന്ന് അംഗീകരിക്കാൻ ഇന്ദ്ര പറയടാ പറയാൻ
നീ എന്താ ഇതിൽ എഴുതിയത് എൻ്റെ ജീവൻ എന്നല്ലേ എണീറ്റു ആണോ നീ എന്നെ ഇങ്ങനെ ഇട്ട് വേദനിപ്പിച്ചത്….. ഇത്രയും സ്നേഹം ഉള്ളിൽ വച്ചിട്ട് നീ എന്നെ വെറും പൊട്ടി അക്കിലെ കണ്ണാ നീ മുറിഞ്ഞ ശബ്ദത്തോടെ അവൾ അത് പറഞ്ഞ് തീർത്തു…..
അവളുടെ വാക്കുകളിൽ പരിശുദ്ധി തെളിഞു കാണാമായിരുന്നു….
ഇനി ഞാൻ എന്ത് ചെയ്യണം നീ തന്നെ പറ ……
ഇതെല്ലാം കേട്ടുകൊണ്ട് ഞാൻ ഇരുന്ന ഇടത് തന്നെ അവളെ നോക്കി കലങ്ങിയ കണ്ണുകളും ആയി ഇരുന്നു……
+++++++++++++++++
തുടരും …
. .