. . . പുതിയ കോളജിലെ അദ്യ ദിവസം
ആകെ അവിടെ ഉള്ള ഒരു ആശ്വാസം കൂട്ടുകാരും ക്രിക്കറ്റ് കളിയും പിന്നെ രേണു ആൻ്റിയും ആണ്
…
ഇന്നാണ് എൻ്റെ പുതിയ ബയിക്ക് എൻ്റെ കൈകൾ എത്തുന്ന ദിവസം 6 മാസത്തെ അമ്മയുടെയും എൻ്റെയും യുദ്ധത്തിൻ്റെ പരിണാമ ഭലം ആയി കിട്ടിയതാണ്…..
കുറച്ച് കാലങ്ങൾക്ക് ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിക്കുന്നത്….
.. . . അമൃത പേജുകൾ മറിച്ച് കുറച്ച് മുന്നോട്ടെക്ക് മാറ്റി……
ഇന്നാണ് സൂര്യയുടെ കാലിൻ്റെ കെട്ടഴിക്കുനത്….
അവൾ വീണ്ടും കൊറേ പേജ് മറിച്ച് മാറ്റി….
സെപ്റ്റംബർ
കുടമ്പ ക്ഷേത്രത്തിൽ ഉത്സവത്തോടുബന്ധിച്ച് കൊടിയേറ്റം നടത്താൻ കുടുംബത്തോടെ പോയതാണ്……
എൻ്റെ അമ്മ എന്നെ അദ്യം ആയി തല്ലി ……
.. .
ഇന്ന് വൈകുന്നേരം രണ്ട് കാര്യങ്ങൾ സംഭവിച്ചു…..
ഒന്ന് അമ്മയുടെ നിർബന്ധം കാരണം അമൃതയെയും കൂട്ടി അമ്പലത്തിൽ പോയി…..
അവിടെ വച്ച് ഞാൻ ആദ്യം ആയി അവളെ കുടുംബ ക്ഷേത്രത്തിൽ വച്ച് കൈ പിടിച്ചു…..
എന്തോ അറിയില്ല എൻ്റെ കണ്ണ് നിറഞ്ഞു പോയി …..
ഒരുപക്ഷേ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഏറ്റവും വലിയ കാര്യം ആയത് കൊണ്ടാവും സാഹചര്യം പോലും മറന്ന് ഞാൻ അത് മനസ്സ് കൊണ്ട് ആസ്വദിച്ചത്…… . പിന്നെ എൻ്റെ പഴയ കൂട്ടുകാരനെ .
അവൾ വീണ്ടും പേജുകൾ മറിചു…..
അമലിനെ യാദൃച്ഛികം ആയി കുടുംബ ക്ഷേത്രത്തിൽ വച്ച് കണ്ടു…..
ഞാൻ അവനെ പോയി കണ്ടു ഒരു ധൈര്യത്തിന് ദീപുവിൻ്റെ കൂടെ കൂട്ടി പ്രധാനപെട്ട കാര്യം പറയാൻ എന്ന് പറഞ്ഞ് അവൻ എന്ന് കാണണം എന്ന് പറഞ്ഞു….
അവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എന്നെ വീണ്ടും മുറിവേൽപ്പിചു……
——————————-
അവൾ പേജ് മറിച്ച് നോക്കി ഇല്ല എഴുതിയിട്ടില്ല അവസാനം തൻ്റെയും ഇന്ദ്രൻ്റെയും ചെറുപ്പത്തിലേ ഫോട്ടോ മാത്രം ഉണ്ടായിരുന്നു…..
അത് അവൾക്ക് വളരെ സന്തോഷം കൊടുത്ത ഒന്നായിരുന്നു….
അവൾ പെട്ടന്ന് ഫോൺ എടുത്തു അമറിനെ വിളിച്ചു…..
ടാ നീ എവിടെ അണ്…..