ഇല്ലെടാ എല്ലാം അതിൻ്റെ സമയം അതിക്രമിച്ചു …..
നീ ചെല്ല് പോയി അവിടെ ഇരിക്ക്……
രാത്രി
വീട്ടിൽ ആരും ഇല്ലെ കാർ ഉണ്ടല്ലോ ….
എന്താ ഇവിടെ ആൾകാർ ഉണ്ടല്ലോ പിന്നെ എന്താ ഒരു ഒച്ച ഒന്നും ഇല്ലാത്തത്
നീ ഒന്നും പറയണ്ട വലിയ ആളായില്ലെ നീ …..
പപ്പ കഴിച്ചിട്ടുണ്ടോ …..
ആ ഉണ്ട് …..
നന്നായി …..
ശെരി…..
രാത്രി റൂമിൽ ഇന്ദ്രനോട് സംസാരിക്കാൻ അമൃത പലവട്ടം ശ്രമിച്ചെങ്കിലും പറ്റുന്നില്ല…….
അമൃത പെട്ടന്ന് എൻ്റെ വിളി കേട്ട് അവൾ ഞെട്ടി……
ഞാൻ പോവുന്നില്ല ……. പെട്ടെന്ന് അത് കേട്ട അവൾ അൽബുതത്തോടെ എന്നെ നോക്കി…..
ഞാൻ അവളെ തന്നെ നോക്കി അവൾ ചെറുതായി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്…..
നീ ബുദ്ധിമുട്ടണ്ട ഞാൻ ചുമ്മാ പറഞ്ഞതാ…. നീ മനസ്സിൽ വിചാരിച്ചത് എന്താ എന്ന് ഞാൻ പറയട്ടെ അയ്യോ കാലമാടൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്നല്ലേ…… ഹഹഹ…….
” നീ ഇനി എങ്കിലും എൻ്റെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കാതത് എന്താ ഇന്ദ്ര എൻ്റെ കണ്ണിൽ നിന്നെ പിരിയുന്നത്തിൻ്റെ വേദന നിനക്ക് കാണാൻ കഴിയുന്നില്ലേ അതോ കണ്ടിട്ടും കാണാത്തത്തായി നീ അഭിനയിക്കുക ആണോ” അവൾ കിടന്ന കിടപ്പിൽ മനസ്സിൽ ആലോചിച്ചു…..
…പിറ്റേന്ന് രാവിലെ ……
മഹാലക്ഷ്മി ഞാൻ നാളെ പോവാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്……
എന്താ ടാ നീ എനിക്ക് ഒരു ഉറപ്പ് തരണം ഞാൻ പറയുന്നത് നിനക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അത് ഇവിടെ തീരണം …..
നീ കാര്യം പറ ഇന്ദ്ര….
അന്ന് ഞാൻ പറഞ്ഞില്ലേ നിന്നെ എൻ്റെ കൂട്ടുകാരന് ഇഷ്ടം ആണെന്ന് ….
അതെ
അത് വേറെ ആരും അല്ല അമർ ആണ്….. എടി അവൻ എന്നെക്കാൾ നല്ലവൻ ആണ് എൻ്റെ കൂടെ നടന്ന് അവൻ്റെ സ്വന്തം കാര്യം നോക്കാൻ അവൻ മറന്നു ….. നീ ആലോചിച്ചിട്ട് പോസിറ്റിവ് ആണെങ്കിൽ മാത്രം അവനോട് ഒന്ന് പറ അല്ലെങ്കിൽ നീ അങ്ങനെ ഒരു സംഭവമേ നടന്നില്ല എന്ന് വിചാരിചോ അവനോട് പോയി പറയരുത് അവന് വിഷമം ആവും അതാ കേട്ടോ നല്ലോണം ആലോചിച്ച് പറ കേട്ടോ ഇനി വന്നിട്ട് കാണാം…… ബൈ ബൈ…. അങ്ങനെ കാണാൻ ഉള്ളവരെ ഒക്കെ കണ്ട് കഴിഞ്ഞ് രാത്രി വീട്ടിൽ എത്തി അവിടെ അമ്മയും പപ്പയും കൂടെ ഇരുന്ന് സങ്കടം പറച്ചിൽ ആണ് അമ്മ എന്നെ കണ്ടതും കണ്ണ് തുടച്ചു….