ലൗ ആക്ഷൻ ഡ്രാമ 3 [Introvert]

Posted by

പിന്നെ  എങ്ങനാ  അമ്മയോട്  സൂര്യ  ചേട്ടനോട്  ഇഷ്ടം തോന്നുന്നത് ..

 

എന്തവായാലും  സൂര്യ  ചേട്ടൻ  അമ്മയോട്  പറഞ്ഞത്  എന്തുവാ  എന്ന്  ഉള്ളത്  വൈകിട്ട്  വീട്ടിൽ വെച്ച്  അമ്മയോട്  ചോദിക്കാം ..

 

അങ്ങനെ  ഇരുന്നപ്പോൾ  ആണ്  ഒരു  കാര്യം  ചിന്തിച്ചത് …

 

എല്ലാ ഉച്ചയ്ക്കത്തെ ഇന്റർവെലിന്  മുത്തുവിന്റെ അവിടെ  വരണം  എന്ന്  പറഞ്ഞത്  ആണ് .. അതുമല്ല അമ്മയോട്  മുത്തുവിന് ദേഷ്യം  കാണും അവന്റെ  നീക്കം  എന്തുവാണ് എന്ന് അറിയണം ..

 

ഞാൻ  പെട്ടന്ന്  ഗ്രൗണ്ടിലോട്ട്  ഓടി … കാട്ടിൽ  ഉള്ള  വീട്ടിലോട്ട്  കയറി .. മുത്തുവും  2,3 ചേട്ടന്മാരും  ഉണ്ട്.

 

മുത്തു : നീ  വന്നോ പാൽക്കുപ്പി …

 

ഞാൻ : മ്മ് ….

 

മുത്തു : നീ  കോളേജ്  വിട്ട്  കഴിഞ്ഞു  ഇവിടോട്ടു വരണം ..

 

ഞാൻ : എന്തിനാ  ചേട്ടാ …?

 

മുത്തു : നീ ചോദ്യം  ചോദിക്കാറായോ .. പറഞ്ഞത്  കേട്ടാൽ  മതി …

 

ഞാൻ : ശരി  ചേട്ടാ …

 

സീനിയർ 1 :  ഡാ  ആ  സൂര്യയെ എന്തേലും ചെയ്യണം .. ഇങ്ങനെ  പോയാൽ  അവൻ  തന്നെ  അടുത്ത  ചെയർമാൻ  ആവും …

 

മുത്തു : അവനെ  എങ്ങനെ  തീർക്കണം  എന്ന്  എനിക്ക് .. ഞാൻ  പറഞ്ഞത്  തിരക്കിയോ നീ ..

 

സീനിയർ : തിരക്കിയെടാ .. പ്രിൻസിപ്പാലിന്റെ മോനോട് ചോദിച്ചു  അവൻ  എന്റെ  ബെസ്റ്റ്  ഫ്രണ്ട് ആണ് ..

 

മുത്തു : എന്നിട്ട്  അവൻ  എന്തോ  പറഞ്ഞു ??

 

സീനിയർ : അവനും  വലുതായിട്ട്  അറിയില്ല  നിമ്മിയെ  കുറിച്ചു . അവൾ 18 വയസ്സ്  കഴിഞ്ഞപ്പോളെ കെട്ടിപോയി ദിവ്യ  പ്രണയം ആയിരുന്നു  എന്നാ  കേട്ടത് .. അതുകൊണ്ട്  അവൾ കോളേജിൽ  പോയിട്ടില്ല . അതുകൊണ്ടാ  അവൾ  ഇപ്പം  കോളേജിൽ പഠിക്കാൻ  വന്നത് .

 

മുത്തു : അവളുടെ  ഫാമിലി  ബാക്ക്ഗ്രൗണ്ട് തിരക്കിയോ …

Leave a Reply

Your email address will not be published. Required fields are marked *