ലൗ ആക്ഷൻ ഡ്രാമ 3 [Introvert]

Posted by

 

ഞാൻ : അതെ  അമ്മേ  സൂര്യ  ചേട്ടൻ  അടിപൊളി  ആണ് .. ഈ  സൂര്യ  ചേട്ടനും  മുത്തുവും  കണ്ടാൽ  അടിയാണ് . സൂര്യ  ചേട്ടൻ  നടത്തുന്ന  പരുപാടി  ആയത് കൊണ്ടാണ്  മുത്തു  അലമ്പാക്കിയത് അല്ലാതെ അമ്മയോടുള്ള ദേഷ്യം  കൊണ്ടല്ല ….

 

അച്ഛൻ : പറഞ്ഞു  കെട്ടടത്തോളം ഈ  മുത്തു പണ്ടത്തെ  എന്നെ  പോലെ  ഉണ്ട്. അല്ലേടി ….

 

അമ്മ : അവൻ  നിങ്ങളെക്കാൾ  വലിയ  അലബനാ.. അവനു ആയിട്ട്  നിങ്ങളെ  കമ്പയർ ചെയ്യാൻ  പറ്റില്ല.

 

അച്ഛൻ : മ്മ് …. എന്താവായാലും  ഇങ്ങനെ  സംഭവിച്ചു  വിട്ടുകളാ …. ഇനിയും പഠിച്ചു  ഡിഗ്രി  എടുക്കാൻ  നോക്ക് .. എനിക്ക്  ജോലി  ഉണ്ട് .. അതിന്റെ  ഇടയ്ക്കാ  നിന്നെ  വിളിച്ചത് … പോട്ടെ  മുത്തേ… പിന്നെ നമ്മുടെ  മോൻ  നിന്റെ  ക്ലാസ്സിൽ  അല്ലേ അവനെയും പഠിപ്പിക്കേണ്ട കടമ നിനക്കുള്ളതാണ് ..

 

അമ്മ : അതൊക്കെ  ഞാൻ  ഏറ്റു …

 

അച്ഛൻ : എന്നാൽ  ശരി  ബൈ ….

 

അമ്മ : മ്മ് …..

 

അങ്ങനെ  അച്ഛൻ  ഫോൺ  കട്ട്  ചെയ്തു പോയി …

 

എന്നിട്ട് ഞാൻ  ഭക്ഷണം  കഴിച്ചു  പോയി കിടന്നു ..

 

രാവിലെ കോളേജിൽ പോവാനായി  ഒരുങ്ങി . അമ്മ  രാവിലെ  കുളിച്ചു എനിക്കും അമ്മയ്ക്കും  കോളേജിൽ കൊണ്ടുപോവാൻ  ഉള്ള ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കുവാ….

 

ഞാൻ : അമ്മേ മുത്തുവായിട്ട്  പ്രശ്നത്തിന്  ഒന്നും  പോയേക്കല്ല് ???

 

അമ്മ : അവൻ  ഇനിയും പ്രശ്നത്തിന് വരുവാണേൽ  ഞാനും പ്രശ്നം  ഉണ്ടാക്കും …

 

ഞാൻ : എന്റെ  അമ്മേ  ഈ മുത്തു  എംപി യുടെ  മോനാ.. അവരോടും  ഒന്നും  പ്രശ്നത്തിന്  നിൽക്കണ്ട . അമ്മ  പഠിക്കാൻ  അല്ലെ  പോവുന്നത് . അല്ലാതെ  കോളേജ്  നന്നാക്കാൻ  ഒന്നും  അല്ലല്ലോ ..

 

അമ്മ : പിന്നെ  അവൻ  പ്രശ്നത്തിന്  വരുമ്പോൾ അത്  നോക്കികൊണ്ടിരിക്കണോ ..

Leave a Reply

Your email address will not be published. Required fields are marked *