“” നീയെന്താ ഇപ്പൊ പറഞ്ഞുവരണേ…? “”
വിഷ്ണുവാണ് ഇടികിട്ടിയ ഭാഗവും ഒഴിഞ്ഞിരിക്കുന്നതു കണ്ടാൽ സഹികൂല, നല്ലിടി കിട്ടിട്ടുണ്ട്. അവനെന്തായാലും റസ്റ്റ് അത്യാവശ്യമാ… ഇവിടെ പിന്നൊരുത്തിടെ നാക്ക് ആ സ്റ്റേഷനിൽ വെച്ചു പോയതാ..സകല കൊള്ളരുതായിമ്മയും കാണിച്ചിട്ട് തല കുമ്പിട്ടു ഇരിക്കണ കണ്ടില്ലേ…! ശവം ‘
“” ഞാൻ ഇവള്ടെ പപ്പയേ വിളിച്ചു സംസാരിച്ചിട്ടുണ്ട്.. നിങ്ങള് അങ്ങോട്ട് വിട്ടോ.. ഓഫീസിൽ ഞാൻ പറഞ്ഞോളാം.. “”
ആദ്യം കുറെ സമ്മതക്കുറവ് കാണിച്ചെങ്കിലും പിന്നീട് അവർ പോകാൻ തീരുമാനിച്ചു, അങ്ങനെ പാക്ക് ചെയ്യാൻ അവർ അവരുടെ ഫ്ലാറ്റിലേക് പോയതും, ഞാൻ ഓഫീസിലേക്ക് വിളിക്കാൻ ഫോൺ എടുത്തു, എടുത്തപ്പോ കണ്ട് പെണ്ണിന്റെ ഇരുപത്തിയെഴു മിസ്സ് കാൾ ..
ദൈവമേ മിക്കവാറും ഞാനും ഇവരുടെ കൂടെ നാട് വിടണ്ട വരുന്നാ തോന്നണേ. പുള്ളിക്കാരി വിളിക്കുന്ന സ്പോട്ടിൽ ഫോൺ എടുത്തോളാണമെന്നാ കല്പന, ആ ഒരു ഉറപ്പിന്റെ പേരിലാ വിട്ടേക്കുന്നെ., വിളിച്ചാലോ പരിഭവം പറയണതല്ലാതെ പെണ്ണിന് നേരമില്ല., ആ കാട്ടികൂട്ടലുകൾ കണ്ടാ ഞാൻ നേരത്തെ പോകാം ന്ന് വച്ചേ,, അതും അവളോട് പറഞ്ഞിട്ടില്ല.
എന്തായാലും അങ്ങോട്ടേക്കല്ലേ പോണേ..എടുക്കണ്ട ഒരു സർപ്രൈസ് കൊടുകാം ന്ന് കരുതിയതും പിന്നേം ഫോൺ ബെൽ അടിക്കാൻ തുടങ്ങി..
“” ആമി മോളെ… “”
“” മോളല്ല മോൻ…. ദേ മനുഷ്യാ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്.. എവിടായിരുന്നു ഇത്രേം നേരം. ഞാൻ ന്തോരം വിളിച്ചുന്നറിയോ..,? ആ ഫോണോന്ന് എടുക്കാൻ പറ്റാത്തത്ര ന്ത് തിരക്കാ നിങ്ങൾക്കവിടെ ഏഹ്.. ബാക്കിയുള്ളോൻ ഇവിടെ തീ തിന്നുവായിരുന്നു അറിയോനിങ്ങക്ക്.. ഹലോ…””
കാൾ അറ്റൻഡ് ചെയ്തതെ കേട്ടത് ഇതാണ്.. ഞനാണെകിൽ സ്പീക്കർ പൊത്തിപ്പിടിച്ചു നിന്ന് ചിരിയോടെ ചിരി.. അത്രേം പറഞ്ഞിട്ടും മറുതലക്കൽ നിന്നൊന്നുവരാത്ത കൊണ്ട് അവളൊന്നുടെ ഹലോ വച്ചതും..
“” പറഞ്ഞോ കേൾക്കണ്ണ്ട്.. “”
“” അഹ് കേൾക്കണുണ്ടോ..? നന്നയി.. “”
അവള് വീണ്ടും കലിപ്പിട്ടതും
“” ഹാ.. ചൂടാവാതെ പെണ്ണെ… രാവിലെ കുറച്ച് അത്യാവശ്യകാര്യത്തിലായി പോയ് അതല്ലേ.. നീ ഒന്ന് ഷെമിക്ക്..!””
“” മ്മ്.. എവിടാ ഇപ്പൊ.. കഴിച്ചോ വല്ലോം..? “”