ആമി അതിനെ തടഞ്ഞുമുന്നോട്ട് വന്നതും കിട്ടി , തവികണ കൊണ്ടൊരു പൊട്ടീര്. അത് കിട്ടിതും അവളടങ്ങി..
“” കിട്ടില്ലേ…. ഇപ്പോ സമാ സമം.. ഒക്കെ., എന്നെപോലെ മിണ്ടാണ്ട് നിന്നോ ഇനി.. “”
ചെവിയോടടുപ്പിച്ചു ഞാൻ രഹസ്യം ന്നോണം പറഞ്ഞതും, അവള് ന്റെ കൈയിൽ ഒരു പിച്ച്..
പിന്നെ വലിഞ്ഞു നിക്കാതെ അവരെ സഹായിച്ചു ഞാൻ അവിടെ കൂടി, ഇടക്ക് ഏട്ടത്തി കാണാതെ ന്റെ പെണ്ണിന്റെ വയറിൽ തഴുകിയും, വിയർപ്പൊട്ടിയ കഴുത്തിൽ മുത്തമിട്ടും ഞാൻ അങ്ങനെ നിന്നു, വേറെയൊനിനുമല്ല അവളുടെയാ കണ്ണുരുട്ടൽ കാണാൻ.
“” ദേ കിട്ടുട്ടോ ന്റേന്ന്… വേണ്ടന്നാണേൽ പൊയ്ക്കോ…!””
ന്റെ പ്രവർത്തി അതിരു കടക്കുമ്പോൾ അവളെന്നെ ശ്വാസിക്കും., അതും നിക്ക് കേൾക്കാൻ പാകത്തിൽ.
“” എടാ അവളെ മണപ്പിച്ചു നടക്കാതെ നീ പുറത്തോട്ട് ചെല്ല്… ആഹ് പെണ്ണവിടെ മനസമാധാനത്തോടെ നിന്നോട്ടേയൊന്ന്..!””
ഛെ… ഏട്ടത്തി ല്ലാം കാറുണ്ടായിരുന്നല്ലേ.ഛെ ഛെ വേണ്ടായിരുന്നു..,പിന്നവിടെ നിന്നില്ല ചമ്മിയ മുഖവുമായി നിൽക്കുന്ന അവളുടെ കവിളിൽ ഏട്ടത്തി കാൺകെ ഒരു മുത്തം കൂടെ കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി.
“” ഇവന്റെയൊരു കാര്യം.. “”
ചമ്മിനിൽക്കുന്നവളെ നോക്കി ഏട്ടത്തി പണി തുടർന്നു.
*********************************************
രണ്ടെണ്ണം അടിക്കാം ന്നുള്ള പ്ലാനിങ്ങിൽ സാധനം എടുക്കാമ്പോവാൻ ഏട്ടനെ കാത്തുനിൽകുവായിരുന്നു ഞാൻ..
“” അപ്പയിതെവിടെ പോവാ… “”.
അങ്ങോട്ടേക്ക് വന്ന മീനു നോട് ചോദിച്ചതിന് മറുപടി കൊടുത്തതും, പെണ്ണ് കുളിച്ചു പാട്ടുപാവാടയുമിട്ട് നിപ്പാ..
“” ന്നാ ഞാനും വരാം “” ന്നായി പെണ്ണ്.. ഹോ പിടിച്ച പിടിയിൽ നിൽക്കായിരുന്നവൾ അവസാനം ചോക്ലേറ്റ് വാങ്ങി തരാമെന്ന് പറഞ്ഞപ്പോളാണോന്നടങ്ങിയത്
“” അപ്പയിതാരെയാ നോക്കണേ..? “”
വെളിയിലേക്ക് നോക്കി നഖം കടിച്ചോണ്ടിരുന്ന ന്നോടവൾ ചോദിച്ചതിന് ഞാൻ
“” അത് നിന്റെ വല്യച്ചനെ..! അല്ല മീനുട്ടിക്ക് എല്ലാരേം ഇഷ്ടയോ…? “”
“” മ്മ്.. എല്ലാരേം ഇഷ്ട്ടായി.അച്ഛമ്മക്കും വല്യമ്മക്കും ഒക്കെ ന്താ സ്നേഹം ന്നോട്..പക്ഷെയുണ്ടല്ലോ അപ്പേ അച്ചാച്ചനെ കണ്ടില്ല ഞാൻ.. പിന്നെ ഉണ്ണികുട്ടനേം “”
“” ഹാ അച്ചാച്ചൻ കൃഷിയോഫീസിൽ പോയതാ ടാ.. പിന്നെ ഉണ്ണിക്കുട്ടൻ വരാറായല്ലോ സ്കൂളിന്ന് “”