മാസത്തില് ഒരു ദിവസമാണ് ആള് ഇവിടെ വരുന്നത്.. അധികവും പിറ്റേന്ന് തിരിച്ചു പോകും..സമയം ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ വീട്ടിൽ വരാഞ്ഞത്.. നാളെ അങ്ങോട്ട് പണിസഥലത്ത് വരും അവിടുന്ന് കാണാമെന്ന് പറഞ്ഞു…
വിശക്കുന്നത് കൊണ്ട് പിന്നെ അധികം വർത്തമാനത്തിന് നിന്നില്ല മൂപ്പര് ഒന്ന്കൂടി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുമെന്ന് വിചാരിച്ചു പക്ഷേ മറന്നു എന്നു തോന്നൂന്നു.. ഏതായലും അവിടുന്ന് ഇറങ്ങി. കുറച്ചു അപ്പുറം കണ്ട ഒരു മുന്തിയതെന്ന് തോന്നുന്ന ഹോട്ടലിൽ കയറി ബിരിയാണി ഓർഡർ ചെയ്തു..ചിലവ് അച്ഛന്റെ വകയാണെല്ലോ?
ആ സമയത്താണ് ഞാൻ മൂപ്പര് എനിക്ക് വേണ്ടി ബാഗിൽ വച്ച സാധനം ഞാൻ നോക്കിയത്.. ഒരു നല്ല സ്റ്റീൽ സ്ട്രാപ് വാച്ച് അതിൽ ചെറുതായി അവരുടെ കമ്പനി ലോഗോ ഉണ്ട് അത് ശ്രദ്ധിച്ചു നോക്കാതെ കാണില്ല. സാധനം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു.
അവിടുന്ന് ഇറങ്ങി കറങ്ങി തിരിഞ്ഞു നാട്ടിലേക്ക് ബസ് കേറി.. പകുതിക്ക് എത്തിയപ്പോഴാണ് ഓർത്തത് കുറച്ചു നേരത്തെ ആണെങ്കില് അമ്പിളി ചേച്ചിയെ പോയി കാണാമായിരുന്നെന്ന്..ഇനി സമയമില്ല..
*End of part 11*
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.. ഇഷ്ടപ്പെടുന്നവർ ആ ലൌ ചിഹ്നത്തിൽ ഒന്ന് ഞെക്കി ചുവപ്പിക്കുക.. പഴയ ഭാഗങ്ങള്ക്ക് ഇപ്പോഴും ലൈക്ക് കിട്ടുന്നത് സന്തോഷിപ്പിക്കുന്നുണ്ട്.. അങ്ങിനെ ലൈക്ക് അടിച്ചു സന്തോഷിപ്പിച്ചാൽ ചിലപ്പോ അധികം വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം(വെറും വാഗ്ദാനം).