അവൻ ഒരു മുറിയിൽ കേറി കാര്യം പറഞ്ഞു അടുത്ത നിമിഷം എന്നെ വിളിച്ചു, ഒരു ഹിന്ദിക്കാരൻ, കണ്ടാൽ തന്നെ അറിയാം പൂത്ത പണമുണ്ടെന്ന്.. എന്ന കണ്ടപ്പോള് തന്നെ വന്നു കെട്ടിപിടിച്ചു.. കസേരയില് ഇരുത്തി ഫയല് വാങ്ങി വച്ചു ഒന്ന് നോക്കിയിട്ട് അത് വേറെ ഒരാളെ വിളിച്ചു കൊടുത്തു.. എന്നിട്ട് ഫോണിൽ ആരെയോ വിളിച്ചു.. ചെറിയച്ഛനെ ആണെന്ന് സംസാരത്തിൽ മനസ്സിലായി.. എനിക്കും ഫോൺ തന്നു.. നമ്മുടെ സ്വന്തം ആളാണ് എന്നൊക്കെ ചെറിയച്ഛൻ പറഞ്ഞു.. മറ്റേയാള് അച്ഛന്റെ പേരെഴുതിയ ഒരു കവർ എനിക്ക് കൊണ്ട് തന്നു..
“താൻ വാ.. ഭക്ഷണം കഴിച്ചില്ലല്ലോ?”
“ഇല്ല, ഞാൻ കഴിച്ചിട്ടാ വന്നത്, എനിക്ക് വേണ്ടാ,,,എന്നാല് ഞാൻ ഇറങ്ങട്ടെ?”
“മൂപ്പര് ഫോണെടുത്ത് ആരെയോ വിളിച്ചു, നേരത്തെ വന്ന ചേട്ടൻ ഒരു ബേക്കറി കവറുമായി വന്നു.. 2 ബോക്സ് ഉണ്ട് അതില്
“ഇത് അച്ഛന് കൊടുക്കണം, ഇത് തനിക്ക്” ഒരു ചെറിയ ബോക്സ് മേശയിൽ നിന്നു എടുത്തു അതില് വച്ചു .. “എനിക്ക് ഇതൊന്നും വേണ്ടാ..”
“അതൊന്നും പ്രശ്നമില്ല.. സന്തോഷത്തോടെ വാങ്ങിക്കൊ..”
ആ സമയത്താണ് ചെറിയച്ഛൻ ഞാൻ അവിടുന്ന് ഇറങ്ങിയോ എന്നറിയാൻ വിളിച്ചത്,,, ഞാൻ കാര്യം പറഞ്ഞു.. ചെറിയച്ഛൻ എന്നോട് ധൈര്യമായിട്ട് വാങ്ങിക്കൊ ഒരു പ്രശ്നവുമില്ല എന്നു പറഞ്ഞു എന്നിട്ട് ഫോണ് മൂപ്പർക്ക് കൊടുക്കാൻ പറഞ്ഞു.. 2 പേരും എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചു.. സംസാരം കഴിഞ്ഞു ഫോൺ എനിക്ക് തന്നു..
മൂപ്പര് വീണ്ടും ഒച്ചത്തിൽ ചിരിച്ചു കൊണ്ട്
“എടോ തനിക്ക് നമ്മുടെ ബന്ധം അറിയില്ല അല്ലേ?”
അക്കാര്യം ഇപ്പോഴാണ് ഞാൻ അറിഞ്ഞതു.. “നിന്റെ ചെറിയച്ഛനും എന്റെ ചേട്ടനും ഒന്നിച്ചു പണിയെടുക്കുന്നവരാണ്, തനിക്ക് എന്റെ ചേട്ടനെ അറിയും..” ആളെ പറഞ്ഞപ്പോൾ ചെറിയച്ഛന്റെ അയൽവാസി എന്നെ താജ് മഹലിൽ കൂട്ടി കൊണ്ടുപോയ ഹിന്ദിക്കാരന്റെ 2 മത്തെ അനിയൻ ആണ് ഈ ചങ്ങായി …
പിന്നെ കുറേ നേരം സംസാരിച്ചാണ് അവിടുന്ന് ഇറങ്ങിയത് ആ സംസാരത്തിലാണ് കൂടുതൽ കാര്യങ്ങൾ പിടികിട്ടിയത്..
ഇത് മൂപ്പരുടെ സ്വന്തം കമ്പനിയാണ്.. കൺസ്ട്രക്ഷൻ, കൺസൽട്ടൻസി എല്ലാമുണ്ട് ഇപ്പോ ഇവിടെ റെയിൽവേ പണിക്ക് ഇവർക്ക് ആണ് കോൺട്രാക്റ്റ്.