“ഇതെപ്പോഴാ നീ വാങ്ങിയത്?”
“ഇന്ന്”
“ഇതെന്താ ലോട്ടറി അടിച്ചോ നിനക്ക്? എവിടുന്നാ ഇത്ര പൈസ?”
“അതെല്ലാം പറയാം.. ഇഷട്ടപ്പെട്ടോ?”
“നല്ല ഇഷ്ടായി …..”
“പൈസ അച്ഛൻ തന്നതാ”
“പോടാ”
“ശരിക്കും”
“ആണെങ്കിൽ.. അച്ഛന് വട്ട്”
“അമ്മേ എനിക്ക് നാളെ ഉച്ചക്ക് പോണം”
“നാളെയാണോ പോകുന്നേ?”
“ആ..”
“കുരുത്തക്കേട് ഒന്നും കളിക്കരുത് വെള്ളത്തിലൊന്നും ഇറങ്ങരുത്”
“ഇല്ല”
അന്ന് രാത്രി വേഗം കിടന്നു.. എന്തോ ഒരു ആവേശം .. വേറെ ഒന്നിനെ പറ്റിയും ചിന്തയില്ല.. ടൂർ മാത്രം.
രാവിലെ അച്ഛനും അമ്മയും വന്നു.. ഞാൻ ഇന്നലെ പറഞ്ഞ ഡ്രസ് ഒക്കെ കൊണ്ട് വന്നിന് ചെറിയമയുടെ ഒരു ചെറിയ ബാഗ് എടുത്തു റെഡിയാക്കി.. അച്ഛന് കാഷ് സെറ്റില് ചെയ്തു 3500 ഇങ്ങോട്ട് കിട്ടി..
ഞാൻ ഉച്ചക്ക് വരാമെന്ന് പറഞ്ഞു ഇറങ്ങി.. ഇന്ന് ആൺപിള്ളേര് ആരും ക്യാംപസ്സിൽ കേറിയില്ല.. പാര വരുമോ എന്നു പേടിയുണ്ട് എല്ലാവരും എത്തിയപ്പോൾ പുഴക്കരയിലേക്ക് സകൂട്ടായി..
പോകുമ്പോൾ വേണ്ടുന്ന ഇന്ധനം വാങ്ങുന്ന കാര്യം ചർച്ചയായി.. കേരളത്തിൽ മാമന്മാര് ഇടങ്ങാറാക്കും. ഏതായലും കർണ്ണാടകയിലേക്ക് അല്ലേ അതിർത്തി കഴിയുമ്പോ തന്നെ സാധനം കിട്ടും..അത് വരെ കുറച്ചു ബീയർമാത്രം വാങ്ങിയാൽ മതി. വൈകുന്നേരം വരുമ്പോൾ കൊണ്ടുവരാൻ ആൾക്കാരെ ഏർപ്പാടാക്കി അവിടുന്ന് എല്ലാവരും ഒരു 11:30 ആവുമ്പോൾ പോയി..
ഞാൻ വീട്ടിലെത്തി.. അമ്മയും ചെറിയമ്മയും അവിടെയുണ്ടായിരുന്നു..ഞാൻ ഉച്ചയ്ക്ക് ഇറങ്ങി കഴിഞ്ഞാല് ചെറിയമ്മയെ കൂട്ടി അമ്മ വീട്ടിലേക്ക് പോകും എന്നിട്ട് ഞാൻ വരുന്നത് വരെ അവിടെ നില്ക്കും.
1:30 മണിക്ക് വിളിക്കാൻ പറഞ്ഞു ഞാൻ കുറച്ചു നേരം കിടന്നു.. ഇന്ന് രാത്രിയത്തെ ഉറക്കം കണക്കായിരിക്കും. .. പക്ഷേ അധികം ഉറങ്ങാൻ പറ്റിയില്ല 1 മണി ആയപ്പോൾ തന്നെ എഴുന്നേറ്റു.. പോയി ചോറും തിന്നു കുപ്പായവും മാറ്റി യാത്ര പറഞ്ഞിറങ്ങി..
പണ്ടേ അങ്ങിനെയാണ് എവിടെയെങ്കിലും പോണമെന്ന് പറഞ്ഞാൽ പിന്നെ ഉറക്കമൊന്നും വരില്ല..
പറഞ്ഞ സ്ഥലത്ത് എത്തുമ്പോൾ വെറും 2 പേര് മാത്രം എത്തിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയും വന്നു.. അവസാനം അബ്ക്കാരികളും എത്തി പറഞ്ഞ സമയത്തിലും 10 മിനിറ്റ് വൈകി യാത്ര പുറപ്പെട്ടു.. നല്ല അടിപൊളി സൌണ്ട് ഒക്കെയുള്ള വണ്ടിയായിരുന്നു.. ഡ്രൈവറും പൊളി..