ഞാനും സഖിമാരും 11 [Thakkali]

Posted by

അതിലൊരുത്തി.. “ഇയാള് കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നില്ലേ?”

“ആ വന്നിരുന്നു..” ഭാഗ്യത്തിന് വരുമ്പോള് അമ്മയോടും കൂടി പറഞ്ഞിരുന്നു പിള്ളേരുടെ ഒപ്പം അവർക്ക് തുന്നാൻ കൊടുക്കാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട് അങ്ങിനെയാണ് ഈ കടയെ പറ്റി അറിഞ്ഞത് എന്നു..

ആരുടെയോ പുണ്യത്തിന് അമ്പിളി ചേച്ചിയുടെ കൂടെ മുന്നേ ഇവിടെ വന്നിരുന്നല്ലോ എന്നു കടയിലെ ആരും പറഞ്ഞില്ല.. അതിനു ഞാൻ മനസ്സിൽ അവരോട് നന്ദി പറഞ്ഞു..

തിങ്കളാഴ്ച വൈകുന്നേരം തുന്നി കിട്ടും.

അത് കഴിഞ്ഞു അമ്മയ്ക്ക് ഒരു ചെരിപ്പ് വാങ്ങി .. എല്ലാം വാങ്ങി കഴിയുമ്പോഴേക്കും സന്ധ്യയായി.. ലത്തീഫക്കാന്റെ കടയിൽ നിന്നു അച്ഛനും കൂടി അതിനിടക്ക് കിട്ടിയ ചാൻസിന് ഞാൻ അച്ഛനോട് കാര്യങ്ങളൊക്കെ ബോധിപ്പിച്ചു.. പാദസരം അമ്മയോട് പറയാതെ വാങ്ങാന്ള്ളതു കൊണ്ട് ഇന്ന് വാങ്ങിയില്ല, മോന്റെ മാലയും നാളെയേ വാങ്ങൂ കാരണം ഇന്ന് അത് ഇട്ടു നോക്കുമ്പോ തന്നെ പിടിച്ചു വായിലേക്ക് കൊണ്ട് പോയി.. അത് കൊണ്ട് നീളം കുറയ്ക്കണം.. അതിനിടക്ക് ഓണത്തിനിടക്ക് പുട്ട് കച്ചവടമെന്ന് പറഞ്ഞ പോലെ  മൈസൂർ ടൂറിനെ പറ്റി കൂടി പറഞ്ഞു.. ആദ്യം ഒന്ന് എതിർത്തെങ്കിലും പിന്നെ ഒരു സെന്റി അപ്രോച്

“അച്ഛൻ ട്രാൻസ്ഫർ ആയി പോയാൽ ഇവരെ ഇവിടെ ഒറ്റക്കാക്കി ഒരു ഉൽസവത്തിന് പോലും പോകാൻ പറ്റില്ല.. അത് കൊണ്ട് ഞാൻ പോയക്കോട്ടെ?”

അതിൽ ആള് വീണു “അമ്മയോട് ചോദിച്ചിട്ട് വിടുമെങ്കില് പോയിക്കോ”

ഇത്ര തങ്കപെട്ട മനുഷ്യനായിരുന്നോ ഇയാള്?

“പൈസ..”

എത്ര വേണ്ടി വരും..?”

“ഒരു 5000”

“എന്നാൽ നീ പോകേണ്ട..”  പൈസ കിട്ടുന്നത് മതി എന്ന പോലെ തല ചൊറിഞ്ഞു നിന്നു

“2500 മതിയെങ്കിൽ പൊയ്ക്കൊ”

“ഒരു 3000”

അതിൽ കച്ചോടം ഉറപ്പിച്ചു..

ഇനി അമ്മ.. അച്ഛൻ സമ്മതിച്ചത് കൊണ്ട് വലിയ പ്രശ്നമുണ്ടാവില്ല.. സാധാരണ സംഭവിക്കുന്നത് അച്ഛനോട് നേരിട്ട് ചോദിക്കാൻ പേടിയായിട്ട് അമ്മയോട് ആദ്യം കേറി ചോദിക്കും,അപ്പോ നേരെ

“അച്ഛനോട് ചോദിക്ക്” എന്നു പറയും.. എന്നിട്ട് പോയിട്ട് അച്ഛനോട് എന്തെങ്കിലും കുറ്റവും പറഞ്ഞു കൊടുക്കും.. അപ്പോ അച്ഛൻ എതിർക്കും.. പിന്നെ അമ്മ സോൾവ് ചെയ്യാൻ എന്ന പോലെ  കുറേ കണ്ടീഷൻസ് വെക്കും…… എന്നിട്ട് അച്ഛനെ കൊണ്ട് സമ്മതിപ്പിക്കും.. ഇപ്രാവശ്യം ഞാൻ കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്ന തീരുമാനത്തില് നേരെ അച്ഛനോട് ചോദിച്ചത് കൊണ്ട് ആ നാടകം ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *