അന്ന് ചെറിയമ്മയുടെ ഒപ്പം കിടക്കാൻ ഒരു ശ്രമം നടത്തി നോക്കി എന്നെ തള്ളി പുറത്താക്കി.. രാത്രി ആരും ഓൺലൈനിൽ ഉണ്ടായിരുന്നില്ല..
പിറ്റേന്ന് കോളേജിലേക്ക് പുറപ്പെട്ട് വീടിന്റെ ഗെയ്റ്റ് കടന്നപ്പോഴാണ് ബാഗിൽ ഇന്നലത്തെ ബുക്ക് ഉള്ള കാര്യം ഓർമ്മ വന്നത്.. തിരിച്ചു നടന്നു അത് ചെറിയമ്മക്ക് എടുത്തുകൊടുത്തു.. ആള് ഒരു ആക്കിയ ചിരി..
ഉച്ചവരെ ക്ലാസ്സിൽ ഇരുന്നു.. പിന്നെ മുങ്ങി. അതിനിടക്ക് ടൂറിന്റെ കാര്യങ്ങൾ നാളെ കൊണ്ട് ഉറപ്പിക്കണം.. വണ്ടിക്ക് അഡ്വാൻസ് കൊടുക്കണം…. ഞാൻ വീട്ടിൽ മര്യാദക്ക് പറഞ്ഞു പോലുമില്ല.. ഇന്നലെ വൈകീട്ട് അമ്മയോട് പറയണമെന്ന് വിചാരിച്ചതാണ് പക്ഷേ മറന്നു പോയി..
ഞാൻ ഉച്ചക്ക് വീട്ടിൽ പോയി അപ്പോഴേക്കും അമ്മയും ചെറിയമ്മയും ബാങ്കിലൊക്കെ പോയി തിരിച്ചു വന്നിരുന്നു. എന്നെ കണ്ടപ്പോ അമ്മ എന്തോ ഒളിപ്പിക്കുന്നത് കണ്ട്.. പിന്നെ ഞാൻ കാണാതെ ചെറിയമ്മയുടെ മുറിയിൽ കൊണ്ട് പോകുന്നതും കണ്ടു, അത് പിന്നെ നോക്കാം.
നമ്മൾ ചോറും തിന്നു ഒരു ഓട്ടോയും വിളിച്ചു പുറപ്പെട്ടു ആദ്യം ജുവലറിയില് പോയി.. ചെറിയമ്മയും അമ്മയും ആദ്യം വള നോക്കി ഇടക്ക് പാദസരം വെറുതെ നോക്കാൻ എന്നപോലെ ചെറിയമ്മ എടുപ്പിച്ചു.. എന്നെയും ആ സമയത്ത് അത് കാണിക്കാൻ വേണ്ടി വിളിച്ചിരുന്നു, എന്നിട്ട് അമ്മയോട് അഭിപ്രായം ചോദിച്ചു. അമ്മയ്ക്ക് ഇഷ്ടപ്പെട്ടത് മനസ്സിലാക്കി വച്ചു.. മോന് വേണ്ടി നോക്കിയ ഒരു മാല ലേശം നീളം കൂടിയത് കൊണ്ട് അത് മുറിക്കാൻ വേണ്ടി പറഞ്ഞു..ചെറിയമ്മയുടെ കമ്മല് ശരിയാക്കാനും കൊടുത്തു.. അത് എല്ലാം ശരിയാക്കി നാളെ വൈകുന്നേരത്തേക്ക് തരാമെന്ന് പറഞ്ഞു..
ഞാൻ അവരോട് പതിയെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട പാദസരം കൂടി അതിന്റെ ഒപ്പം മാറ്റി വെക്കാൻ പറഞ്ഞു നാളെ ഒന്നിച്ചു വാങ്ങാം.
അവിടുന്ന് ഇറങ്ങുമ്പോൾ തന്നെ വൈകുന്നേരമായിരുന്നു.. ഇടക്ക് അച്ഛൻ വിളിച്ചു.. ജുവലറിയില് നിന്നു ഇറങ്ങി ഇനി തയ്യൽകടയിൽ പോകണമെന്ന് പറഞ്ഞു.. അവിടുന്ന് കഴിഞ്ഞിട്ട് ലത്തീഫക്കാന്റെ കടയിൽ വരാൻ പറഞ്ഞു അച്ഛൻ അവിടെയുണ്ടാകും..
ഞാൻ അവരെ അന്ന് അമ്പിളിയെച്ചയിയുടെ ഒപ്പം പോയ ചുരിദാർ കടയിൽ കൊണ്ടുപോയി.. വൈകുന്നേരമായത് കൊണ്ട് തുന്നുന്ന കുറച്ചു പേരൊക്കെ പോയിരുന്നു.. പിന്നെ വൈകുന്നേരം ആയത് കൊണ്ടാണോ, അതോ ചൂടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല എല്ലാവരും സാധാരണ വേഷത്തിലായിരുന്നു..