ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ എന്റെ വീട്ടിൽ പോയി അമ്മയോട് മോന് മാല വാങ്ങുന്നത് പറഞ്ഞു നാളെയോ മറ്റന്നാളോ അവരെ കൂട്ടി പോയി സാധനങ്ങൾ വാങ്ങിക്കാനും, ചെറിയമ്മയുടെ ചുരിദാർ തുന്നാൻ കൊടുക്കാനും പ്ലാന് ചെയ്യാമെന്ന് വച്ചു പോയതാ.. ചെറിയമ്മ അപ്പോ അവിടെ യുണ്ട്..
കുറച്ചു കഴിഞ്ഞു ചെറിയമ്മ അപ്പുറം ഷീബേച്ചിയോട് വർത്തമാനം പറയുന്ന സമയത്ത് ഞാൻ അമ്മയെ മെല്ലെ വിളിച്ചു..
അച്ഛൻ മോന് മാല വാങ്ങാൻ പൈസ തന്ന കാര്യം പറഞ്ഞു.. ചെറിയമ്മക്ക് എന്തോ സ്വർണ്ണം മാറ്റാനോ വാങ്ങാനും ഉണ്ടെന്ന് പറഞ്ഞു.. അങ്ങിനെയാണെങ്കില് നാളെ പോകാമെന്ന് സമ്മതിപ്പിച്ചു.. രാവിലെ 2 പേരും പോയി ബാങ്കിൽ നിന്നു പൈസ എടുക്കും ഉച്ചക്ക് ടൌണില് പോകും.. അപ്പോഴേക്കും ചെറിയമ്മ വന്നു എന്നോട് കുളിച്ചു ഡ്രസ് മാറാൻ പറഞ്ഞു..
“എന്തിനാ”
“അമ്പലത്തിൽ പോകണം”
“അതിനു”
“കുളിക്കാതെയാണോ വരുന്നത്?”
“നിങ്ങള് പൊയ്ക്കൊ..”
“എല്ലാവരും പോകണം” അമ്മയാണ്.. ഇപ്പോ വെറുപ്പിച്ചാല് ടൂർ കുളമാകും..
“ആ അങ്ങിനെയാണോ.. ഞാൻ വിചാരിച്ചു നിങ്ങള് 2 പേരും പോകും ഞാൻ ഇവനെയും നോക്കി ഇവിടെ നിൽക്കാണെന്ന്..ശരി ഇപ്പോ വരാം..”
ഏടത്തിക്കും അനിയത്തിക്കും പീരിയഡ് ആയത് കൊണ്ട് കഴിഞ്ഞ ആഴ്ച അമ്പലത്തിൽ പോകാൻ പറ്റിയിരുന്നില്ല.. കഴിഞ്ഞ ദിവസം ചെറിയമ്മയുടെ പിറന്നാള് ആയിട്ട് പോലും..
അപ്പോ അത് കഴിഞ്ഞിട്ട് ഇന്ന് പോകാനാണ്
കുളിച്ചു ഒരു മുണ്ട്ടുത്ത് ഞാനും അവരൊടൊപ്പം പോയി..
പറയുന്നത് പോലെയല്ല അവിടെ എത്തിക്കഴിഞ്ഞാൽ വേറെ ഫീൽ ആണ്..
നേരെ അവിടുന്ന് ചെറിയമ്മയുടെ വീട്ടിലേക്ക് പോയി.. രാത്രി അച്ഛൻ വരുമ്പോൾ അമ്മ മടങ്ങി..
പിറ്റേന്ന് ഞാൻ ഉച്ചക്ക് വന്നിട്ട് ടൌണിൽ പോകാമെന്ന് ഒന്ന്കൂടി ഓർമ്മിപ്പിച്ചു ഏർപ്പാടാക്കി..
രാത്രി ചെറിയമ്മ കുറേ നേരം ഇരുന്നു വർത്തമാനം പറഞ്ഞു..ഇടക്ക് മൈസൂർ ടൂറിനെ പറ്റി സൂചിപ്പിച്ചു..അതിനെ പറ്റി കൂടുതല് ഒന്നും ചോദിച്ചും പറഞ്ഞുമില്ല.. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലെ കോളേജ് വിശേഷങ്ങളൊക്കെ ചോദിച്ചു, പിന്നെ ഷിമ്നയും പ്രതിഭയെയും പറ്റി..
ഞാൻ അമ്പിളി ചേച്ചിയെ പരിചയപ്പെട്ടത് മാത്രം പറഞ്ഞു സ്വർണ്ണ കടയിൽ കണ്ടതും സ്കൂട്ടറിൽ പോയതും ഒന്നും പറഞ്ഞില്ല..