ഞാനും സഖിമാരും 11 [Thakkali]

Posted by

“എടാ അപ്പുറത്തെ മുറിയിൽ ഞാൻ നേരത്തെ കിട്ടിയ സഞ്ചികൾ വച്ചിട്ടുണ്ട്. എടുത്തു വാ”

ചെറിയമ്മക്ക് കിട്ടിയ സാധനങ്ങൾ എടുത്തു വന്നു.. 2 സഞ്ചി, അമ്മ കൊടുത്ത വാച്ച് ഏട്ടൻ കൊടുത്ത വള എല്ലാം ഉണ്ട്.

“ചെറിയമ്മേ പാദസരം ഇഷട്ടപ്പെട്ടോ?”

“നീയാണോ വാങ്ങിയത്?”

“യെസ്”

“എപ്പോ.. ?”

“അതെല്ലാം വല്യ കഥയാ പിന്നെ പറയാം.”

“അമ്മ എപ്പോഴാ വാച്ച് വാങ്ങിയത്?”

“അന്നൊരു ദിവസം ഞാൻ അവിടുന്നു നേരത്തെ പോയില്ലേ അന്ന് ഞാനും അച്ഛനും പോയി വാങ്ങി”

“അന്നേ വാങ്ങിയിരുന്നോ?”

“ഉം”

ചെറിയമ്മ വാച്ച് കെട്ടി നോക്കി നല്ല വാച്ച് പക്ഷേ ലേശം ലൂസ്

“അത് ഞാൻ നാളെ കൊണ്ട് പോയി ശരിയാക്കി തരാം.”

ശേഖരേട്ടൻ കൊണ്ട് വന്ന സാരി നോക്കി, അത് കഴിഞ്ഞു ചേടത്തിയമ്മ കൊടുത്ത സഞ്ചി എടുത്തു നോക്കി അത് ഒരു ചുരിദാർ തുണിയായിരുന്നു, അതിന്റെ ഒപ്പം മോനും 2 ഡ്രസ്..

അപ്പോഴേക്കും അച്ഛൻ എന്നെ വിളിച്ചു

ഇന്നലത്തെ കണക്ക് ചോദിക്കാൻ ആണ്.. ഞാൻ എല്ലാ കണക്കും കൊടുത്തു..

“അച്ഛാ അമ്മക്ക് അത് പോലൊരു പാദസരം വാങ്ങിക്കൊടുത്താലോ?”

“അവളിടുമോ?”

“നേരത്തെ ചെറിയമ്മയുടെ കാണിച്ചു കൊടുത്തപ്പോൾ ഒരു ഇഷ്ട്ടം കണ്ടു..”

“ഇടുമെങ്കില് വാങ്ങിച്ചോ. ഇന്നാ  പൈസ”

ഇത്ര വേഗം പൈസ എടുത്തു തരുമെന്നു സ്വപ്നത്തില് പോലും വിചാരിച്ചില്ല.. പിന്നെയും ഒരു സംഖ്യ തന്നിട്ട്

“നീ മോന് ചെറിയ ഒരു മാലയും വാങ്ങിക്കൊ പോകുമ്പോ അവരെയും കൂട്ടിക്കൊ”

“അപ്പോ ഒരു ദിവസം ഉച്ചക്ക് ശേഷം പോകാം”

“ക്ലാസ് മുടക്കേണ്ട..”

“ഹമമ്”

രാത്രിയത്തെ ഭക്ഷണവും കൂടി കഴിച്ചു നമ്മൾ വീട്ടിലേക്ക് മടങ്ങി

ചെറിയമ്മ ചെറിയച്ഛനെ ഫോണിൽ നിർത്തി പൊരിക്കുന്നുണ്ടായിരുന്നു.. പാദസരം നന്നായി ഇഷട്ടപ്പെട്ടു പക്ഷേ ഇന്നലെ വിളിക്കാഞ്ഞതും സർപ്രൈസ് ആക്കിയതുമാണ് വിഷയം.. ഞാൻ മുറിയിൽ പോയി.. എന്നത്തേയും പോലെ ഫോണെടുത്ത് ചാറ്റ് തുറന്നു.. പല്ലവി മോളുണ്ട് എന്നെ കാത്തിരിക്കുന്ന പോലെ ഇരിക്കുന്നു.. തുറക്കുമ്പോഴേക്കും

“എവിടെയായിരുന്നു? എത്ര നേരമായി കാത്തിരിക്കുന്നു?”

ഞാൻ എന്റെ വീട്ടിലായിരുന്നു.. ഇന്ന് ചെറിയമ്മയുടെ പിറന്നാളാണ്”

അപ്പോഴേക്കും ചെറിയമ്മ ഫോൺ കഴിഞ്ഞു എന്റെ അടുത്ത് വന്നു പൂച്ച വരുന്നപ്പോലെയാണ് വരിക ഒച്ച കേൾക്കില്ല.. ഇപ്പോ വന്നതും ഞാൻ അറിഞ്ഞിരുന്നില്ല. പല്ലവിയാണ് എന്റെ ക്യാമറയില് ചെറിയമ്മ കുനിഞ്ഞു നോക്കുന്നത് കണ്ടത് ഞാൻ അപ്പോ സ്ക്രീനിൽ ഒരു മെസേജ് വന്നത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. അത് ക്ലോസ് ചെയ്തപ്പോഴാണ് കുനിഞ്ഞു നിന്നു നോക്കുന്ന ചെറിയമ്മയെ ഞാൻ കണ്ടത്. പെണ്ണ് ഹാപ്പി ബർത്ഡേ പറഞ്ഞപ്പോൾ ഞാൻ ഫോൺ ചെറിയമ്മക്ക് കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *