അതുവരെ ഞാൻ പിടിച്ചു നിൽക്കണം.. പിടിച്ചു നിന്നു.. ഇരുപത്തി അഞ്ചു വയസുവരെ പിടിച്ചു നിന്നു..
വന്ന ആലോചനകൾ ഒക്കെ പലവിധ തന്ത്രങ്ങളിലൂടെ ഒഴിവാക്കി…
എന്റെ സാഹചര്യത്തിൽ അത്രയും പിടിച്ചു നിന്നത് തന്നെ അത്ഭുതം..
അവിയേട്ടന്റെ ആലോചന വന്നത് ഞാൻ അറിഞ്ഞില്ല.. കാരണം പെണ്ണുകാനാൽ പോലുള്ള ചടങ്ങുകൾ നടത്തിയില്ല…
എല്ലാം തീരുമാനിച്ചിട്ടാണ് എന്നോട് പറയുന്നത്… ഞാൻ പ്രതിഷേധിച്ചു നോക്കി… നമ്മുടെ കുടുംബത്തിൽ പെൺ കുട്ടികൾ ആരും ഇരുപതു വയസിനു മേലേ കല്യാണം നടക്കാതെ നിന്നിട്ടില്ല..
നിനക്ക് ഇരുപത്തി അഞ്ചായി..ഇനി താമസിച്ചാൽ വല്ല രണ്ടാം കേട്ടുകാര നായിരിക്കും വരുക. ഇങ്ങനെയൊക്കെ പറഞ്ഞ് എന്റെ എതിർപ്പുകളെ ഒക്കെ വീട്ടുകാർ നിസ്സാരവൽക്കരിച്ചു..
ആ സമയത്ത് എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു..ആൽബിൻ ജോലി തേടി മംഗലാ പുരത്ത് എവിടെയോ പോയിരിക്കുകയാണ്..
ഞാൻ ആൽബിനെ വിളിച്ചു.. എന്നെ ഉടനെ വന്നു കൂട്ടികൊണ്ട് പോകാൻ പറഞ്ഞു.. എനക്ക് ജോലിയുണ്ടല്ലോ ആൽബിന് ജോലി ആകുന്നത് വരെ നമുക്ക് ജീവിക്കാൻ എന്റെ ശമ്പളം മതിയല്ലോ എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി…
പക്ഷേ പ്രയോഗിക മായി ചിന്തിക്കുന്ന ആൽബിൻ എടുത്തു ചാട്ടക്കാരൻ ആയിരുന്നില്ല..
തന്റെ ഇളയ രണ്ടു സഹോദരിമാരുടെ ജീവിതം അതോടെ ചോദ്യചിഹ്നം ആകും..വയസായ അപ്പനും അമ്മയ്ക്കും ഞാൻ മാത്രമാണ് പ്രതീക്ഷ..
അതുകൊണ്ട് അനുജത്തി മാരെ രക്ഷപെടുത്താതെ എന്റെ സ്വന്തം കാര്യം നോക്കി പോയാൽ വീട്ടിൽ ചിലപ്പോൾ കൂട്ട ആത്മഹത്യ നടക്കും..
അവൻ പറയുന്നതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. അവന്റെ അനുജത്തിമാരുടെ സ്ഥാനത്ത് ഞാൻ എന്നെ സങ്കൽപ്പിച്ചു നോക്കി..
ഞാൻ അവരുടെ അവസ്ഥയിലും ആൽബിൻ എന്റെ സഹോദരനും ആണെങ്കിൽ എല്ലാ ഉത്തരവാദിത്വവും ഇട്ടിട്ട് ഒരു പെണ്ണിന്റെ പുറകെ ആ സഹോദരൻ പോയാൽ എനിക്ക് സഹിക്കുമോ…
അവനാണ് ശരി എന്ന് എനിക്ക് തോന്നി…
പിന്നെ ഞാൻ ഒന്നിനും എതിർപ്പ് കാണിച്ചില്ല.. എന്റെ വരനെ പറ്റി ഒന്ന് അന്വഷിച്ചു പോലും ഇല്ല…
എല്ലാം വീട്ടുകാരുടെ തീരുമാനത്തിനു വിട്ടു..അങ്ങനെ ഞാൻ ഷീലാ രവിചന്ദ്രൻ ആയി..
ആൽബിൻ നഷ്ടപ്പെട്ട നിരാശയിൽ ആദ്യരാത്രി ഹണിമൂൺ ഇങ്ങനെ സാധരണ സ്ത്രീകൾ കാത്തിരിക്കുന്ന ആഗ്രഹങ്ങൾ ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു…