പിന്നെ ഷീലക്ക് സുഖമാണോ.. ഹസ്സ് എന്തു ചെയ്യുന്നു.. കുട്ടികൾ എത്രപേരുണ്ട്…
ഒരു മോള് മാത്രം..
ഭർത്തവന്റെ കാര്യം ഒന്നും ഞാൻ പറഞ്ഞില്ല.. എന്ത് പറയാനാണ്..
ആൽബിൻ..
ങ്ങും..
എന്താണ് ഇങ്ങനെ..
എങ്ങിനെ..
അല്ല.. ഒറ്റയ്ക്ക്… ഒരു വിവാഹം കഴിച്ചു കൂടേ…
ഹ.. ഹ.. ഹ.. അതേ എനിക്ക് ഇഷ്ടപ്പെട്ട സുന്ദരിമാരെയൊന്നും ഇതുവരെ കണ്ടെത്താണ് കഴിഞ്ഞില്ല.. കണ്ടെത്തിയതിനെ കിട്ടിയുമില്ല…
അരമണിക്കൂറോളം സംസാരിച്ച ശേഷ മാണ് നിർത്തിയത്…
പിന്നെ എന്റെ വാട്സ് ആപ്പിൽ വിളിക്കും.. ചിലപ്പോൾ ഞാൻ അങ്ങോട്ട് വിളിക്കും..
വീഡിയോ കാളിൽ പരസ്പരം കണ്ടു.. എനിക്ക് ഒരു മാറ്റവും ഇല്ലന്ന് ആൽബിൻ പറയുന്നു…
പക്ഷേ ആൽബിന് ഒരുപാട് മാറ്റമുണ്ട്.. മീശക്ക് കുറച്ചു കൂടി കട്ടി തോന്നും.. മുഖത്ത് ഒരു പരുക്കൻ ഭാവം..
എനിക്ക് ഒന്ന് നേരിൽ കാണാൻ ആഗ്രഹം തോന്നി.. അത് പറയുകയും ചെയ്തു..
ഞാൻ താമസിക്കുന്ന സ്ഥലവും ജോലി ചെയ്യുന്ന ബാങ്കും പറഞ്ഞു കൊടുത്തു.
നമ്മൾ നേരിൽ കാണുന്നത് കൊണ്ട് നിന്റെ ഹസ്ബെന്റിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ..
അത് ഞാൻ മാനേജ് ചെയ്തു കൊള്ളാം ആൽബിൻ..
വരുന്ന ദിവസം വിളിച്ചു പറയണം.. അന്ന് എനിക്ക് ലീവ് എടുക്കാമല്ലോ…
അങ്ങിനെ ഒരു ദിവസം ആൽബിൻ എന്നെ വിളിച്ചു…
എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം തോന്നി.. ആശ്വാസവും…
ഭർത്താവിനോട് ഞാൻ ലീവ് എടുക്കുന്ന കാര്യമൊന്നും പറഞ്ഞില്ല..
വളരെ നാളുകൾക്ക് ശേഷം ഞാൻ വീടൊക്കെ തൂത്ത് വൃത്തിയാക്കി.. എറ്റവും പുതിയ ഡ്രസ്സ് ധരിച്ചു.. കണ്ണാടിക്ക് മുൻപിൽ പതിവിലും കൂടുതൽ സമയം ചിലവഴിച്ചു…
എനിക്ക് എറ്റവും പ്രിയപ്പെട്ട ആളെ വരവേൽക്കാൻ ഒരുങ്ങി നിന്നു…
ലൊക്കേഷൻ മാപ്പ് അയച്ചു കൊടുത്തിരുന്നതുകൊണ്ട് കൃത്യ മായി ഫ്ലാറ്റിലേക്ക് വന്നു…
Bmw കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ അന്തം വിട്ടു നിന്നു…
പഴയ ആൽബിനേ അല്ല.. എന്തൊരു മാറ്റം…ഡ്രസ്സും ഷൂവും കാറും എല്ലാം ആൽബിന്റെ ഇപ്പോഴുള്ള ക്ലാസ് തെളിയിക്കുന്നത് ആയിരുന്നു…
ഞാൻ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ഇറങ്ങി ചെന്ന് ആൽബിനെ വരവേറ്റു..
എന്നെ കണ്ട് ഏതാനും നിമിഷങ്ങൾ നിർന്നിമേഷനായി നോക്കി നിന്നിട്ട് എന്റെ കൈ പിടിച്ചു കുലുക്കി ഹലോ പറഞ്ഞു…