അറിഞ്ഞതും അറിയാനുള്ളതും [ലോഹിതൻ]

Posted by

പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ മോളേ വീട്ടിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞു..

അതെന്താ പെട്ടന്ന് അങ്ങനെ ഒരു തീരുമാനം..

അത് .. സ്കൂൾ വിട്ടുവന്നാൽ കളിക്കാനും കൂട്ടു കൂടാനും ഒന്നും അവളുടെ പ്രായത്തിലുള്ള കുട്ടികളൊന്നും ഇവിടെ അടുത്ത വീടുകളിൽ ഒന്നും ഇല്ല..അവൾ ഒറ്റയ്ക്ക് അല്ലേ ഈ വീട്ടിൽ..

അവിടെയാകുമ്പോൾ ചേട്ടന്റെ കുട്ടികളും പിന്നെ അവരുടെ കൊട്ടുകാരും ഒക്കെയായി ഒരു പാട് കുട്ടികളുണ്ട്…

ഇവിടുത്തെ പോലെ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യില്ല..

എന്നെ അത്ഭുതപ്പെടുത്തികൊണ്ട് മോളേ മാറ്റുന്ന കാര്യത്തിൽ ഒരെ തിർപ്പും അങ്ങേര് പറഞ്ഞില്ല…

എതിർക്കും എന്നാണ് ഞാൻ കരുതിയത്..

എതിർത്താൽ എല്ലാം എനിക്കറിയാം എന്ന് വിളിച്ചു പറഞ്ഞിട്ട് പിരിയാൻ പോലും മാനസികമായി ഞാൻ തയ്യാറെടുത്തിരുന്നു..

എനിക്കും മോൾക്കും ജീവിക്കാൻ ഇയാളെ പോലെ വല്ലവരുടേയുമൊക്കെ അടിമയായി ജീവിക്കുന്ന ഒരുത്തന്റെ തുണ ആവശ്യമില്ല…

എന്റെ വീട്ടിൽ നിന്നും കിട്ടിയ സ്വത്തുക്കൾ തന്നെ ധാരാളംമുണ്ട്.. കൂടാതെ എന്റെ ശമ്പളവും…

പക്ഷേ മോളെ എന്റെ വീട്ടിൽ നിർത്തുന്നതിൽ അയാൾ ഒരെതിർപ്പും പ്രകടിപ്പിച്ചില്ല…

അത് എന്നെ അത്ഭുതപ്പെടുത്തി… പുള്ളി ഒന്നിനും എതിരു പറയാതിരുന്നത് കൊണ്ട് എനിക്ക് കടപ്പിച്ചു സംസാരിക്കേണ്ട ആവശ്യം വന്നില്ല…

അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് ബാങ്കിൽ വെച്ച് യാദൃശ്ചികമായി ആൽബിന്റെ അനുജത്തി ഗ്രേസിയെ കണ്ടു മുട്ടി..

ആൽബിനും ഞാനും കോളേജിൽ പഠിക്കുന്ന കാലത്തു ഗ്രേസിയെ പരിചയപ്പെട്ടിട്ടുണ്ട്…

ഇപ്പോൾ വർഷങ്ങൾ ഒരുപാട് ആയില്ലേ.. എനിക്ക് അവളെ കണ്ടിട്ട് ആദ്യം മനസിലായില്ല…

ഗ്രേസി ഷീലയല്ലേ എന്ന് ചോദിച്ചുകൊണ്ട് എന്നെ ഇങ്ങോട്ട് പരിചയപ്പെടുകയായിരുന്നു..

പിന്നെ ഒരു പാട് കാര്യങ്ങൾ സംസാരിച്ചു.. ഗ്രേസി ഭർത്താവിനോടൊപ്പോം കുവൈറ്റിൽ ജോലി ചെയ്യുന്നു.. അനുജത്തി uk യിൽ നഴ്സ് ആണ്.. അവളുടെ ഭർത്താവും അവിടെത്തന്നെ..

മൊത്തത്തിൽ ആ കുടുംബം രക്ഷ പെട്ടു..

ഞങ്ങൾ ഇന്ന്‌ ഇങ്ങനെയൊക്കെ ആയത് ഞങ്ങളുടെ ചേട്ടായി കാരണമാണ്.. പിന്നെ ഷീലയും…

ഞനോ..?

ങ്ങും.. എനിക്ക് നിങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം അറിയാം.. അത് വളരെ ഡീപ്പ് ആയിരുന്നു എന്നും അറിയാം…

അന്ന് ഷീല ബലം പിടിച്ചിരുന്നു എങ്കിൽ ചേട്ടായി പ്രശ്നത്തിൽ ആകുമായിരുന്നു.. പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ഷീല പിന്മാറിയത് കൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു നല്ല ജീവിതം കിട്ടിയത്.. പക്ഷേ..

Leave a Reply

Your email address will not be published. Required fields are marked *