അറിഞ്ഞതും അറിയാനുള്ളതും
Arinjathum Ariyanullathu Part 1 | Author : Lohithan
മുപ്പത്തി രണ്ടു വയസു വരെയുള്ള ജീവിതത്തിൽ ഞാൻ ഇത്രയും ദുഃഖിച്ച ഇത്രയും മാനസിക പിരിമുറുക്കം അനുഭവിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല..
ജീവിതം തന്നെ വെറുത്തുപോയി.. എന്തിന് ജീവിക്കണം എന്ന് ഓർത്തു പോയി.. സ്വയം ലജ്ജ തോന്നി..
എന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ കൂടെ ജോലി ചെയ്യുന്നവർ അങ്ങിനെ എല്ലാവരുടെയും മുഖങ്ങൾ ഞാൻ ഓർത്തു.. അവരൊക്കെ ഇതറിഞ്ഞാൽ എന്നോടുള്ള പ്രതികരണം.. ശ്ശോ ഓർക്കാൻ കൂടി വയ്യ.. അങ്ങനെ സംഭവിച്ചാൽ ആത്മ ഹത്യ അല്ലാതെ വേറെ വഴി എനിക്കില്ല…
ഞാൻ ഷീല.. ഷീലാ രവിചന്ദ്രൻ.. വയസ് മുപ്പത്തിരണ്ട്.. ഭർത്താവ് രവി ചന്ദ്രൻ എന്ന രവി.. ഒരു മോൾ മാളവിക രണ്ടാം ക്ലാസ്സിൽ എത്തി..
എന്നെ ഇത്രമേൽ അലട്ടുന്ന പ്രശ്നം എന്റെ ഭർത്താവാണ്.. ഇന്നലെ വരെ ഒരു സാധാരണ കുടുംബ ജീവിതമാണ് നയിച്ചു വന്നത്…
ഭർത്താവ് വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ ഏരിയ മാനേജർ ആയി വർക്ക് ചെയ്യുന്നു…
ഞാൻ ബാങ്കിൽ ആണ്…അസിസ്റ്റന്റ് മാനേജർ…ഞങ്ങളുടേത് ഒരു അറേയ്ഞ്ചിട് മാര്യേജ് ആയിരുന്നു..
വലിയ ഒരു തറവാട്ടിൽ ആണ് ഞാൻ ജനിച്ചത്..അതുകൊണ്ട് തന്നെ ധാരാളം ബന്ധുക്കളുമുണ്ട്…
കോളേജിൽ വെച്ച് എനിക്ക് വളരെ ഡീപ്പ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു.. ആൽബിൻ..
വളരെ ഓർത്തഡോസ് ആയ കുടുംബത്തിൽ ഈ കാര്യം പറയാൻ പോലുമുള്ള ധൈര്യം എനിക്കില്ലായിരുന്നു… കാരണം ആൽബിൻ ഒരു കൃസ്ത്യൻ ആയിരുന്നു.. സാമ്പത്തികമായി വളരെ പിന്നിലും..
കോളേജ് കഴിഞ്ഞു പിരിഞ്ഞത് വളരെ വിഷമത്തോടെ ആയിരുന്നു.. വിഷമം എന്ന് പറഞ്ഞാൽ കരൾ മുറിയുന്ന വേദന… എന്റെ ഫാമിലിയെ പറ്റിയൊക്കെ ആൽബിന് നന്നായിട്ട് അറിയാം.. ഞാൻ ഇറിങ്ങി ചെല്ലാം എന്ന് പറഞ്ഞാൽ പോലും ഞങ്ങൾക്ക് ജീവിക്കാൻ ഒരു വരുമാനവും അന്ന് ഉണ്ടായിരുന്നില്ല…
പിന്നെ ആൽബിന് വീട്ടിൽ വലിയ ഉത്തരവാദിത്വങ്ങളും.. അതുകൊണ്ട് ഞങ്ങൾ പ്രാക്റ്റിക്കൽ ആയി ചിന്തിച്ചു.
ആൽബിന് ഒരു ജോലിയും നിലനിൽപ്പും ആയി കഴിഞ്ഞു ഒന്നിച്ചു ജീവിക്കാൻ തുടങ്ങാം…