അവൾ മരിക്കാറായപ്പോളും പറയുന്നുണ്ടായിരുന്നു
“നിന്റെ മരണം ഇതിലും കൊടൂരമായിരിക്കും . നീ അനുഭവിക്കും ”
ഇതേ സമയം മറ്റൊരിടത്തു
അവിടെ ഒരു കസേരയിൽ ഒരാളെ കെട്ടിയിട്ടിരിക്കുകയാണ്
അവൻ അയാസപ്പെട്ട് അവന്റെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട് . മൂടൽ മഞ്ഞുമൂടിയ രീതിയിൽ അവ്യക്തമായി ഓരോന്നും അവന് കാണുവാൻ തുടങ്ങി . കുറച്ചു നേരത്തിനു ശേഷം ആ റൂം അവന് വെക്തമായി . അവന് എപ്പോൾ ഉള്ള സ്ഥലം അവന് മനസിലായി . ഇത് അവന്റെ കൂട്ടുകാരന്റെ പേരിലുള്ള ഒരു ഇരുനില വീട് ആണ് കാടിനുള്ളിൽ ഉള്ളത് . അവർ വെള്ളമടി പാർട്ടിയും കാര്യങ്ങളും നടത്തുന്നത് ഇവിടെ യാണ് . അവൻ കുറച്ചു മുൻപ് സംഭവിച്ചതെല്ലാം ആലോചിക്കുകയാണ്
പതിവ് പോലെ ജോലിക്ക് ഇറങ്ങിയതായിരുന്നു അവൻ . ( വീട് മുണ്ടേരിയിൽ ആയത് കൊണ്ട് കാടിന്റെ അരികൂലൂടെ ഉള്ള റോഡ് ആണ് ) വരുന്ന വഴിയിൽ വെച്ച് ഒരാൾ ലിഫ്റ്റ് ചോദിച്ചപ്പോൾ നിർത്തിയത് മാത്രം ഓർമയുണ്ട് . പിന്നെ ഓർമ വരുമ്പോൾ ഇവിടെയാണ്
അതെല്ലാം ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ആരോ നടന്നു വരുന്ന ശബ്ദം കേൾക്കുന്നത്
“നീ ആരാ….എന്നെ എന്തിനാ കെട്ടിയിട്ടേ . എന്നെ അയിച്ചു വിട്ടോ . എന്നെ നിനക്ക് ശരിക്ക് അറിയില്ല ” നടന്നു വരുന്നവനെ കണ്ടപ്പോൾ തന്നെ കെട്ടിയിട്ടവൻ ചീറി
അവൻ വന്നപ്പോ തന്നെ ഒരു ടേപ്പ് എടുത്ത് അവന്റെ വായയിൽ ഒട്ടിച്ചു
“നീ ആരാ എന്താ എന്നെല്ലാം എനിക്ക് അറിയാം . നീ ഒന്ന് അറിഞ്ഞോ ഇന്ന് നിന്റെ അവസാന ദിവസം ആണ് . നിന്റെ കൂട്ടുക്കാർ രണ്ട് പേര് ഇപ്പൊ പുഴുത്ത ശവമായി കിട്ടിയില്ലേ .അതിന് പിന്നിൽ ഞാൻ ആണ് . നീയും അത് പോലെ പുഴുത്തു ചത്തുമലച്ചു കിടക്കും ”
അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മറ്റവൻ കിടന്ന് വിറക്കാൻ തുടങ്ങി