നീണ്ട പ്രഭാഷണത്തിന് ശേഷം ig നിർത്തി
“Yes sir . ഈ കേസ് ഞങ്ങൾ അന്വേഷിക്കാം ”
“നിങ്ങൾ മൂന്ന് പേര് മാത്രമല്ല ഈ കേസിൽ ഉള്ളത് ഒരാളും കൂടെ ഉണ്ട് ”
പറഞ്ഞപ്പോയെക്കും ഒരു ശബ്ദം കേട്ടു
“മെയ് ഐ കമിംഗ് സാർ ”
“Yes ”
Ig യുടെ അനുവാദം ലഭിച്ചപ്പോൾ അവന് ഉള്ളിലേക്ക് വന്നു
അവനെ കണ്ട അരുന്ധതി അറിയാതെ പറഞ് പോയി
“ഇച്ചായൻ ”
അതെ അവളുടെ കഴുത്തിലെ താലിയുടെയും നെറ്റിയിലെ സിന്ദൂരത്തിന്റെയും അവകാശി .
“Meet mr അലക്സ് ips . നിങ്ങളുടെ ടീമിലെ നാലാമൻ . ഇനി നിങ്ങളുടെ അന്വേഷണം നിങ്ങൾക്ക് തുടങ്ങാം . മീഡിയാസിന്റെ സംസാരം ശ്രദ്ധിക്കേണ്ട ആവിശ്യം ഇല്ല . അവർക്ക് ആരെയെങ്കിലും കുറ്റം പറയാൻ കിട്ടിയാമതി. So all the best gays ”
അവർ നാല് പേരും സല്യൂട് ചെയ്ത് പുറത്തേക്ക് ഇറങ്ങി
അവർ നാല് പേരും പുറത്തേക്ക് ഇറങ്ങി
“Sir നമ്മൾ എവിടന്ന് അന്വേഷിച് തുടങ്ങണം ” അലക്സിനോടായി വരുൺ ചോദിച്ചു
“ആദ്യം നമ്മൾ ബോഡി കിട്ടിയ പരിധിയിലുള്ള സ്റ്റേഷനിൽ പോയി അവരുടെ റിപ്പോർട്ട് വാങ്ങാം . ശേഷം ബോഡി കിട്ടിയ സ്ഥലം കാണാം ശേഷം നമ്മുക്ക് നോക്കാം ”
പക്ഷെ ഇവരുടെ സംസാരത്തിലേക്ക് ഒന്നും അരുന്ധതി യുടെ ശ്രെദ്ധ പോയില്ല. 8 മാസങ്ങൾക്കു ശേഷം കാണുന്ന അവളുടെ ഇച്ചായനിലേക്കാണ് . വന്നിട്ട് ഒരു പ്രാവിശ്യം പോലും അവളുടെ ഭാഗത്തേക്ക് ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല . ആ സങ്കടം അവൾക്ക് ഉണ്ടങ്കിലും അവൾ പുറത്തേക്ക് അത് കാണിക്കുന്നില്ല.
“അരുന്ധതി മേഡത്തിന് വേറെ വല്ല അനുമാനവും ഉണ്ടോ ” അലക്സിന്റെ ചോദ്യമാണ് ആ നോട്ടത്തിൽ നിന്ന് അവളെ പിൻവലിച്ചത്
“എന്ത് ”
“കേസിന്റെ സംസാരത്തിനിടക്ക് പകൽ കിനാവിന് പോയാൽ ടീമിന്ന് പുറത്താക്കാൻ ഉള്ള റെക്കമന്റ് ഞാൻ ചയ്യും . ig യോട് “