പ്രതികാരം 2 [നിഴൽ]

Posted by

അങ്ങനെ വാർത്ത നീണ്ട് പോയി

 

അവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി


കുളി കഴിഞ്ഞ് അവൾ വേഗം യൂണിഫോം എടുത്ത് ധരിച്ചു . ശേഷം കുങ്കുമം എടുത്ത് കാണാത്ത രീതിയിൽ മുടിക്കുള്ളിൽ ചാർത്തി .

 

അവൾ താഴേക്ക് ഇറങ്ങി വന്നപ്പോഴും പോലീസ്കാരെ കുറ്റം പറഞ് വാർത്ത അവിടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട് .

 

“ജനാകിയമ്മ ഞാൻ വന്നു ഫുഡ്‌ തരൂ ”

 

“അവിടെ കടന്ന് കാറല്ലേ പെണ്ണെ ഇപ്പൊ തരാം ”

 

അതും പറഞ് ജനകിയമ്മ അടുക്കളയിൽ നിന്ന് ഭക്ഷണം കൊണ്ട് വന്നു

 

ഭക്ഷണം കഴിച്ചു അവൾ വേഗം IG ഓഫീസിലേക്ക് പുറപ്പെട്ടു

 

അവൾ എത്തിയപ്പോൾ തന്നെ അവളുടെ സഹ പ്രവർത്തകർ മുന്നിൽ കാത്ത് നിൽക്കുന്നുണ്ട് . പ്രധാന കേസുകളെല്ലാം എപ്പോഴും ഇവർ മൂന്ന് പേരാണ് അന്വേഷിക്കാർ

 

അരുന്ധതി യെസ് കൂടാതെ

 

Ci ഹബീബ്

Si വരുൺ

 

“Hi ഗെയ്സ് ഞാൻ വൈകിയില്ലല്ലോ ”

 

“ഇജ്ജ് കറക്ട് ടൈം തന്നെ എത്തീക്ക്ണ് “ഹബീബ് ആണ്

 

“മിക്കവാറും ആ സീരിയൽ കില്ലിംഗ് തന്നെയാകും ഇന്ന് വിളിക്കാൻ കാരണം ”

വരുൺ

 

“എനിക്കും തോന്നി എന്താകും ന്ന് നോക്കാം . വരൂ നമ്മക്ക് വേഗം റിപ്പോർട്ട് ചെയ്യാം ”

 

അതും പറഞ്ഞവൾ മുന്നോട്ട് നടന്നു . അവർ രണ്ടു പേരും അവളുടെ പുറകെയും


IG OFFICE ROOM

 

 

” നിങ്ങളെ വിളിപ്പിച്ചത് എന്തിനാണ് എന്ന് നിങ്ങക്ക് അറിയുമായിരിക്കും . ഇപ്പൊ രണ്ട് കൊലപാതകങ്ങൾ മലപ്പുറത്തു നടന്നു . ഒന്ന് എടക്കരയിലും മറ്റൊന്ന് അവിടന്ന് 10 കിലോമീറ്റർ മാറി മരുതയിലെ കൂട്ടിൽ പാറയിലും ആയിട്ടാണ് ബോഡി കിട്ടിയത് . പ്രതീയക്ഷത്തിൽ ഒരു തെളിവും കിട്ടിയിട്ടില്ല . അവിടെത്തെ രണ്ട് സ്റ്റേഷൻ പരിധികളിൽ ആയിട്ടാണ് ബോഡി കിട്ടിയത് . എടക്കരയിൽ എടക്കര സ്റ്റേഷൻ പരിധിയിലും മരുതയിൽ വഴിക്കടവ് സ്റ്റേഷൻ പരിധിയിലും ആണ് വരുന്നത് . അവർ രണ്ട് പേരുടെയും അന്വേഷണത്തിൽ ഒന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല . സിബിഐ യുടെ കയ്യിൽ എത്തുന്നതിന്റെ മുൻപേ നമ്മൾ ഇത് തെളിയിക്കണം . മനസിലായോ “

Leave a Reply

Your email address will not be published. Required fields are marked *