രൂപ :എന്താ
ആദി :ഹേയ് പോയി ബജി എടുത്തൊളാൻ പറഞ്ഞതാ
ഇത് കേട്ട രൂപ പതിയെ വീണ്ടും കടക്കടുത്തേക്ക് നടന്ന ശേഷം ഒരു ബജി കൂടി എടുത്തു
കടക്കാരൻ :കുട്ടി എന്തൊക്കെ കഴിച്ചു
രൂപ :രണ്ട് വട ഒരു ചായ
കടക്കാരൻ : അപ്പോൾ 30 രൂപ
രൂപ :പൈസ തന്നതാ ചേട്ടാ
കടക്കാരൻ :ആര് തന്നു
രൂപ :അത് പിന്നെ ദാ അവൻ
രൂപ പതിയെ പുറകിലേക്ക് തിരിഞ്ഞു
“ദൈവമേ അവൻ എവിടെ ചേട്ടാ അവൻ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു അവൻ പൈസ തരുന്നത് ഞാൻ കണ്ടതാ ചേട്ടാ ”
കടക്കാരൻ :ആര് അവിടെ നിന്നിരുന്ന ആ പയ്യനോ
രൂപ :അതെ അവൻ തന്നെ
കടക്കാരൻ :അവൻ അവൻ കഴിച്ചതിന്റെ പൈസ കൃത്യമായി തന്നു ഇനി മോള് കളിക്കാതെ കഴിച്ചതിന്റെ പൈസ എടുക്ക്
ഇത് കേട്ട രൂപ ഒന്ന് നെട്ടി
(“അവൻ എനിക്കിട്ട് പണിഞ്ഞതായിരുന്നു അല്ലേ..നാറി “)
രൂപ പതിയെ തന്റെ കയ്യിലിരുന്ന വട അവിടെ തിരികെ വെച്ചു ശേഷം ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അഞ്ചിരൂപ കയ്യിലേക്കെടുത്തു
രൂപ :ബാക്കി 15 നാളെ തന്നാൽ മതിയോ 😔
ട്രിങ് ട്രിങ് പെട്ടെന്നാണ് രൂപയുടെ ഫോൺ റിങ് ചെയ്തത് അവൾ പെട്ടെന്ന് അത് എടുത്തു
“രൂപ മോളെ ബജി എങ്ങനെയുണ്ടായിരുന്നു ”
“ടാ പട്ടി…”
തുടരും..
കുറേ മിസ്റ്റേക്ക്സ് വന്നിട്ടുണ്ട് കുറച്ചു ക്‌ളീഷേ ആയിട്ടുമുണ്ട് അടുത്ത പാർട്ട് കൂടുതൽ നന്നാക്കാൻ ശ്രമിക്കാം അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙