രൂപ :നിനക്കെന്താ കണ്ണ് കാണില്ലെ ഇവിടെ വേറെ സീറ്റ് ഒന്നും ഒഴിവില്ല
ആദി :ഇല്ലെങ്കിൽ നിന്ന് യാത്ര ചെയ്യണം എന്തായാലും എന്റെ അടുത്ത് ഇരിക്കാൻ പറ്റില്ല
രൂപ :പറയുന്നകേട്ടാൽ ഈ ബസ് നിന്റെ തറവാട് സ്വത്താണെന്ന് തോന്നുമല്ലോ ഞാൻ ഇവിടെ ഇരിക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ നീ എഴുനേറ്റ് നിന്നോ
ആദി :ടീ..
രൂപ :എന്താ നിക്കുന്നില്ലെ
ഇത് കേട്ട ആദി ഉത്തരമൊന്നും നൽകാതെ തിരിഞ്ഞിരുന്നു ബസ് പതിയെ മുന്നോട്ടേക്കു പോയി കണ്ടക്‌ടർ പതിയെ ടിക്കറ്റ് കൊടുക്കുവാനും
രൂപ :ടാ നീ S. T യിലാണോ പോകുന്നെ
കണ്ടക്‌ടർ വരുന്നത് കണ്ട രൂപ ആദിയോടായി ചോദിച്ചു
“ഹാ ഇത് വല്യ ശല്യമായല്ലോ നീ എന്തിനാടി എന്നോട് സംസാരിക്കുന്നത് നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല മിണ്ടാതെ അവിടെ ഇരിക്കാൻ നോക്ക് ”
പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത്
“ഒരു തൈക്കാവ് ജങ്ഷൻ ”
ആദി പൈസ കൊടുത്ത ശേഷം കണ്ടക്ടറോടായി പറഞ്ഞു
കണ്ടക്ടർ :നിനക്കെങ്ങോട്ടാ പോകേണ്ടത്
അടുത്തതായി അയാൾ രൂപയൊട് ചോദിച്ചു
രൂപ :തൈക്കാവ് ജങ്ഷൻ ഒരു st
“St യോ ”
“അതെ ചേട്ടൻ എന്താ st എന്ന് കേട്ടിട്ടില്ലെ ”
“ഉം ശെരി st കാർഡ് കാണിക്ക് ”
“കോളേജ് തുറന്നതേയുള്ളു കാർഡ് കിട്ടാൻ രണ്ട് ദിവസമെടുക്കും ”
“എങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് st തരാം മോള് കളിക്കാതെ പൈസ എടുത്തെ ”
“എന്താ ചേട്ടാ ഇത് എന്നെ കണ്ടാൽ അറിയില്ലെ ഞാൻ കോളേജ് കുട്ടിയാ രാവിലെ വന്ന ബസിലെ ചേട്ടൻ കാർഡില്ലാതെ st തന്നല്ലോ ”
“എങ്കിൽ മോള് ആ ബസിൽ തന്നെ തിരിച്ചു പോയാൽ മതി ”
“ഹലോ എനിക്ക് ബാലസ് കിട്ടിയില്ല ”
പെട്ടെന്നാണ് ആദി കണ്ടക്ടറോടായി ഇപ്രകാരം പറഞ്ഞത്
രൂപ : ചേട്ടാ ഇവന്റെ ബാക്കി കയ്യിലില്ലെ അതിന് എനിക്കൊരു ടിക്കറ്റ് തന്നേക്ക്
“ഇവന്റെ ബാക്കിയോ ”
“അതേ ചേട്ടാ ഇത് എന്റെ കൂട്ടുകാരനാ “