പെട്ടെന്നാണ് പാർക്കിങ്ങ് ഏരിയയിൽ വണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന ആദിയെ രൂപ കണ്ടത്
രൂപ :ഇത് അവനല്ലേ ഗീതു നീ വന്നേ
ഗീതു :നിനക്കെന്താടി എന്തിനാ ഇപ്പോ അങ്ങോട്ടേക്ക് പോകുന്നത്
എന്നാൽ രൂപ ഗീതു പറയുന്നത് കേൾക്കാതെ അങ്ങോട്ടേക്കു നടന്നു
“ടാ ആദി ദേ ആരാ വരുന്നതെന്ന് നോക്കിയേ”
അജാസ് മുന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു
“നാശം ഈ കോപ്പത്തി എന്തിനാ എന്റെടുത്തേക്കുവരുന്നത് ”
രൂപപെട്ടെന്ന് തന്നെ ആദിയുടെ അടുത്തേക്ക് എത്തി ശേഷം ആദിയേയും സ്കൂട്ടറിനേയും ഒന്ന് നോക്കിയ ശേഷംപതിയെ ചിരിച്ചു
“എന്തിനാടി ഇളിക്കുന്നെ ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽപ്പുണ്ടോ ”
ആദി രോഷത്തിൽ അവളോടായി പറഞ്ഞു
“അല്ല എന്റെ ലാംബ് ജാമ്പവാന്റെ കാലത്തെതാണ് എന്ന് പറഞ്ഞ ആളിപ്പോൾ ജാംബവാന്റെ അച്ഛന്റെ കാലത്തുള്ള ബൈക്കും കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയതാ ”
“എടി കോപ്പേ നിനക്കെന്തിന്റെ കടിയാടി നിനക്കെന്താ ചാവണോ ”
“കോപ്പ് നിന്റെ മറ്റവള് ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് തൊട്ട് നോക്ക് നീ വിവരമറിയും ”
“ടീ.. അല്ലെങ്കിൽ വേണ്ട നിന്നെപോലുള്ള കച്ചറകളോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ”
“എന്തടാ പേടിച്ചു പോയോ”
“പോടി മൊട്ടച്ചി ”
ഇത്രയും പറഞ്ഞു ആദി വീണ്ടും കിക്കറിൽ ആഞ്ഞു ചവിട്ടി പെട്ടെന്ന് തന്നെ ബൈക്കിന്റെ കിക്കർ ഒടിഞ്ഞു താഴെക്കു വീണു
“ഹാ ഹാ ”
ഈ കാഴ്ച കണ്ട രൂപ പൊട്ടിചിരിക്കാൻ തുടങ്ങി
“കോപ്പ് മാനം കളയാനായിട്ട് ”
ഇത്രയും പറഞ്ഞു ബൈക്ക് അവിടെ വച്ച ശേഷം ആദി മുന്നോട്ടേക്കു നടന്നു
“ആദി നിക്ക് ഞാനും വരുന്നു ”
അജാസ് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു എന്നാൽ അത് കേൾക്കാതെ ആദി മുന്നോട്ടേക്കു തന്നെ നടന്നു
പെട്ടെന്നാണ് ഗീതു രൂപയുടെ അടുത്തേക്ക് എത്തിയത്
‘നിനക്ക് എന്തിന്റെ കേടാടി ”
“ഹേയ് അവന്റെ ദേഷ്യം കാണാൻ നല്ല രസമുണ്ട് നീ വാ ”
“ഇങ്ങനെയാണെങ്കിൽ അവന്റെ കയ്യുടെ ചൂട് നീ ഉടനെ അറിയും ”
“അതിനവൻ ഇത്തിരി പുളിക്കും നീ വാ ബസിന് സമയമായി “