അജാസ് :ഹോ നമ്മളില്ലേ..
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
അജാസ് :ആദി അപ്പോ ഇറങ്ങിയാലോ
ആദി :ഉം വാ ഇനി ഇവിടെ നിന്നിട്ടെന്തിനാ ക്ലാസ്സ് ഒക്കെ കഴിഞ്ഞല്ലോ
ഇത്രയും പറഞ്ഞ് ആദി ക്ലസ്സിന് പുറത്തേക്കു നടന്നു ഒപ്പം അജാസും
അജാസ് :ആദി നമ്മുടെ സീനിയേഴ്സൊക്കെ പാവങ്ങളാണല്ലേ ഞാൻ കരുതി റാഗിങ്ങ് ഒക്കെ കാണുമെന്നു പക്ഷെ അതൊന്നും ഉണ്ടായില്ല നല്ല രീതിയിലല്ലെ അവർ നമ്മളോട് പെരുമാറിയത്
ആദി :ഉം അതൊന്നും നോക്കണ്ട ഫ്രഷേസ് ഡേയ്ക്ക് പണിതരാൻ വേണ്ടിയായിരിക്കും ഈ സ്നേഹമൊക്കെ
അജാസ് :നെഗറ്റീവ് അടുക്കല്ലേ അളിയാ
ആദി :അളിയനോ എപ്പോ
അജാസ് :ഓഹ് നീ വന്നേ ഞാൻ ഒന്നും പറഞ്ഞില്ല പോരേ
കുറച്ചു നേരത്തിനുള്ളിൽ തന്നെ അവർ ബിൽഡിങ്ങിന് പുറത്തേക്കെത്തി
അജാസ് :ആദി നീ എങ്ങനെയാ പോകുന്നത് ബസ്സിലാണോ
ആദി :അല്ല ബൈക്ക് ഉണ്ട്
അജാസ് :അത് പൊളിച്ചു അപ്പൊ ഇനി ബസ് സ്റ്റോപ്പ് വരെ നടക്കണ്ട
കുറച്ച് നേരത്തിനുള്ളിൽ തന്നെ അവർ ആദിയുടെ ബൈക്കിനടുത്തേക്കെത്തി
അജാസ് :ഇതാണോ ബൈക്ക് ഞാൻ കരുതി വല്ല പുതിയ മോഡലുമായിരിക്കുമെന്ന് ഇത് ഏത് കാലത്തുള്ള വണ്ടിയാ വിറ്റിട്ട് വേറേ വാങ്ങാൻ നോക്കളിയാ
ആദി :നീ എന്റെ കയ്യിന്ന് എന്തെങ്കിലും വാങ്ങിച്ചുകൂട്ടും അജാസേ നിനക്ക് വാ അടച്ചു വെക്കാൻ അറിയില്ലേ ഏത് നേരവും എന്തെങ്കിലും ചലച്ചോണ്ടിരിക്കും
ഇത്രയും പറഞ്ഞു ആദി വണ്ടി സ്റ്റാർട്ടാക്കാൻ തുടങ്ങി
ആദി :ഹയ് ഇതിനിതെന്ത് പറ്റി രാവിലെ ശെരിയാക്കിയതല്ലേ
ഇത്രയും പറഞ്ഞു ആദി വീണ്ടും വണ്ടി സ്റ്റാർട്ടാക്കാൻ തുടങ്ങി
അജാസ് :ഞാൻ പറഞ്ഞില്ലേ ആദി ഇതൊക്കെ എസ്‌പയറി ഡേറ്റ് കഴിഞ്ഞ സാധനമാ
ആദി :പോടാ കൊപ്പേ ഇന്ന് സർവീസ് ചെയ്തതേയുള്ളു എന്റെ പൈസ..
ഇതേ സമയം ഗീതുവും രൂപയും
ഗീതു :രൂപേ നീ ഇത് എന്ത് ഭാവിച്ചാ എന്തിനാ ഇങ്ങനെ എല്ലാവരോടും തല്ലുണ്ടാക്കുന്നത്
രൂപ :ഞാൻ അതിന് എന്ത് ചെയ്തെന്നാ
ഗീതു :എന്ത് ചെയ്തെന്നോ ഇന്ന് ക്ലാസ്സിൽ എന്തായിരുന്നു പ്രഫോമൻസ് ആദ്യ ദിവസം തന്നെ നാണം കെട്ടില്ലേ
രൂപ :അതിന് ഞാൻ ആണോ കാരണം ആ പൊട്ടമെക്കാനിക്ക് അവനാ എന്നെ ചൊറിയാൻ വന്നത്