ഗീതു പതിയെ രൂപയെ വിളിച്ചുകൊണ്ട് തന്റെ ബെഞ്ചിലേക്ക് നടന്നു ആദിയെ ഒന്നു കൂടി ചിറഞ്ഞു നോക്കിയ ശേഷം രൂപ പതിയെ മുന്നോട്ട് നടന്നു
ആദി പതിയെ ബെഞ്ചിൽ ഇടിച്ചു കൊണ്ട് അവിടെ ഇരുന്നു
കുറച്ചു സമയത്തിനു ശേഷം മുന്നിലെ ബെഞ്ചിൽ നിന്ന് ഒരു പയ്യൻ പതിയെ ആദിയുടെ അടുത്തേക്ക് വന്നിരുന്നു
“എന്താ ബ്രോ പ്രശ്നം ”
അവൻ ആദിയോടായി ചോദിച്ചു
ആദി :ഒരു പ്രശ്നവും ഇല്ല
“ഹേ അല്ല ഈ ക്ലാസ്സ് മുഴുവൻ കണ്ടുതല്ലേ നിങ്ങളുടെ വഴക്ക് അത് ബ്രോയുടെ ex ലവറോ മറ്റോ ആണോ”
ആദി :ലവറോ അവളോ ഒന്ന് പോയേടാ അതിനേക്കാൾ തൂങ്ങി ചാകുന്നതാ നല്ലത്
“പിന്നെ എന്താ ബ്രോ പ്രശ്നം ”
“ഹയ് ഇത് വല്യ ശല്യം ആയല്ലോ നിന്നെ ഇങ്ങോട്ടേക്ക് ആരെങ്കിലും വിളിച്ചോ ഒന്ന് പോയേ എനിക്ക് വട്ട് പിടിച്ചു നിക്കുവാ ”
“ബ്രോ വലിയ ദേഷ്യക്കാരൻ ആണല്ലേ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ അജാസ് ബ്രോയുടെ പേര് ആദിത്യൻ എന്നല്ലേ ”
ആദി :ഉം
അജാസ് :എന്നെ അജുന്ന് വിളിച്ചോ
ആദി :നിനക്ക് എന്തടാ അജുന്ന് വിളിക്കാൻ നീ എന്റെ ആരാ
അജാസ് :ഇനി ആദിത്യന്റെ ബെസ്റ്റ് ഫ്രണ്ട് ഞാൻ ആണല്ലോ
ആദി :അത് നീ തീരുമാനിച്ചാൽ മതിയോ
അജാസ് :ആദിത്യാ ഞാൻ നിന്നെ പോലെ ഒരാളെ നോക്കി നടക്കുവായിരുന്നു എന്നെ കൈ വിടരുത് ഇത്രയും വർഷം ബുദ്ധി ജീവിയായി നടന്നു മടുത്തു ഡിഗ്രി എങ്കിലും എനിക്ക് അടിച്ചു പൊളിക്കണം നിന്റെ കൂടെ നടന്നാൽ അത് നടക്കും എന്ന് തോന്നുന്നു പ്ലീസ് എന്നെ കൂടെ കൂട്ടണം ”
ആദി :ഇത് വലിയ പുലിവാൽ ആയല്ലോ
അജാസ് :ഒരു പുലിവാലുമില്ല നമ്മൾ ഇനി ഫ്രണ്ട്സ് എന്താ
ആദി :എന്തെങ്കിലുമാകട്ടെ
ഇത്രയും പറഞ്ഞു ആദി ഏറ്റവും മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന രൂപയെ ഒന്നു കൂടി നോക്കി
അജാസ് :എന്ത് നോട്ടമാ ആദി ഇത് അവള് ഭസ്മമാകാതിരുന്നാൽ മതിയായിരുന്നു
ഇത് കേട്ട ആദി നോട്ടം അജാസിലേക്ക് മാറ്റി