ഇത് കേട്ട രൂപയും ആദിയും വേഗം തന്നെ മിണ്ടാതെയിരുന്നു
പെട്ടന്നാണ് ക്ലാസ്സിന് പുറത്ത് നിന്ന് ഒരു കുട്ടി മിസ്സിനടുത്തേക്ക് വന്ന് എന്തോ പറഞ്ഞത് അത് കേട്ട ശേഷം മിസ്സ്
മിസ്സ് :എനിക്ക് അത്യാവശ്യമായി ഓഫീസ് വരെ ഒന്ന് പോകണം എല്ലാവരും മിണ്ടാതെ ഇരിക്കണം കേട്ടല്ലോ ഇന്ന് എന്തായാലും ഉച്ചവരെ ക്ലാസ്സ് കാണു അത് കഴിഞ്ഞ് വീട്ടിൽ പോകാം നാളെ മുതൽ പ്രോപ്പർ ക്ലാസ്സ് ഉണ്ടായിരിക്കും
ഇത്രയും പറഞ്ഞു മിസ്സ് ക്ലാസ്സിന് പുറത്തേക്കു പോയി
ആദി :എന്തിനാടി നീ ഇങ്ങോട്ട് തന്നെ കെട്ടിയെടുത്തത്
മിസ്സ് പോയ ഉടനെ ആദി രൂപയോടായി ചോദിച്ചു
രൂപ : നീ പോടാ പൊട്ട മെക്കാനിക്കേ നിന്നെ പോലെ മണ്ടമ്മാർക്ക് എന്താ കെമിസ്ട്രിയിൽ കാര്യം
ആദി :അയ്യോ വലിയ ബുദ്ധിമതി ആളെ പറ്റിക്കൽ അല്ലേടി നിന്റെ പണി
രൂപ :അനാവശ്യം പറഞ്ഞാൽ നിന്റെ ഷെയപ്പ് ഞാൻ മാറ്റും ഞാൻ ആരെയാടാ പറ്റിച്ചത്
ആദി :എടി എന്റെ 2000 രൂപ പറ്റിച്ചോണ്ട് പോയവൾ ആല്ലേടി നീ
രൂപ :അത് എന്റെ ലാംബ് പൊട്ടിച്ചോണ്ട് അല്ലേടാ
ആദി :ജാമുന്റെ കാലത്തെ ലാംബിന് എന്തിനാടി 2000 അത് ആക്രിക്കാർ പോലും എടുക്കില്ല
രൂപ :ടാ..
ആദി :എന്താടി…
“നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ ”
ആരുടെയോ ശബ്ദം കെട്ടപ്പോഴാണ് രൂപക്കും ആദിക്കും പരിസരബോധം വീണത് അവർ പെട്ടെന്ന് ചുറ്റും നോക്കി അവിടെ അവർ കണ്ടത് തങ്ങളുടെ വഴക്ക് കണ്ട് മിഴിച്ചിരിക്കുന്ന മറ്റ് കുട്ടികളെയാണ്
“എന്താടി ഇത് ”
രൂപ വീണ്ടും ആ ശബ്ദം കേട്ടു ശേഷം പതിയെ തിരിഞ്ഞു നോക്കി അത് ഗീതു ആയിരുന്നു
രൂപ :ഗീതു..
ഗീതു :ആദ്യ ദിവസം തന്നെ ലേറ്റ് എന്നിട്ട് വഴക്കും നിനക്ക് എന്താടി പറ്റിയത് നമ്മൾ ക്ലാസ്സിലാ നിനക്ക് ബോധം ഇല്ലേ
രൂപ :അത് പിന്നെ ഇവൻ
ഗീതു പതിയെ ആദിയുടെ അടുത്തേക്ക് എത്തി
ഗീതു :എന്താ ഇത് വല്ല ചന്തയുമാണോ
ആദി :അത് കുട്ടി ഞാൻ
ഗീതു :ശെരി ശെരി രണ്ടും മതിയാക്കിക്കോ രൂപേ വാ എന്റെ കൂടെ ഇരിക്കാം