കണ്ടൽ കാടുകൾക്ക് ചുറ്റിലും ഇടയിലൂടെയുമായി ഒരു പുഴയുണ്ട്.അതിൽ ചെറിയ ദ്വീപുകളും.അതിൽ വിസ്തൃതി എറിയ ഒന്നിലേക്ക് ഒരു പാലവുമുണ്ട്,’എറാടിപ്പാലം’. പണ്ട് ബ്രിട്ടീഷുകാർ പണിതതാണ് പക്ഷെ പാലത്തിന് “എറാടി” എന്ന് എങ്ങനെ പേര് വന്നു എന്നത് അവ്യക്തം.ആ ദ്വീപിലുള്ള പഴയ ബംഗ്ലാവ് കാലങ്ങൾക്ക് മുന്നേ നിലം പതിച്ചിരുന്നു.സർക്കാർ ഏറ്റെടുക്കുന്നതിന് മുന്നേ പലരും ഒളിവിൽ താമസിച്ചിരുന്നയിടം.
ഏറാടിപ്പാലത്തിന് ഒത്ത നടുവിൽ തന്റെ ബുള്ളറ്റ് കുറുകെ നിർത്തി, ഡബിൾ സ്റ്റാൻഡിൽ ഇട്ടശേഷം ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് തന്നെ പിന്തുടരുന്നവനെയും കാത്ത് സുരയവിടെ നിന്നു.ഏറെ വൈകാതെ തന്നെ ഇരുമ്പ് പ്രതീക്ഷിച്ചുനിന്നായാൽ കണ്ണിന് കാണാവുന്ന ദൂരത്തിൽ വണ്ടി ബ്രെക്കിട്ട് നിർത്തി.
********
പിറ്റേന്ന് തന്നെ രുദ്രയെ ഡിസ്ചാർജ് ചെയ്തു.വീട്ടിലെത്തി എങ്കിലും രുദ്രക്കപ്പോഴും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. ‘സാഹില’അവളുടെ ഏറ്റവും വലിയ തലവേദനയായിക്കഴിഞ്ഞിരുന്നു.
സലിം മരണപ്പെട്ടതും രുദ്ര തന്റെ കയ്യിൽ നിന്ന് വഴുതിപ്പോയതും കൂടിയായപ്പോൾ ജയിലിലാണ് എങ്കിലും ദിവ്യയുടെയും ഉറക്കം നഷ്ട്ടപ്പെട്ടു.സാഹിലയെ ഖബറിൽ മണ്ണിട്ട ഉടനെ തന്നെ ദിവ്യയുടെ നിർദേശപ്രകാരം അവിടെനിന്ന് മാറ്റിയിരുന്നു.
തന്നിലേക്കെത്താനുള്ള വഴികൾ ഓരോന്നായി അടക്കുകയാണ് ദിവ്യ.രുദ്രയാവട്ടെ അതിലേക്ക് കയറാൻ ഒരു പഴുതന്വേഷിക്കുന്നു.ജയിലിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാം നിയന്ത്രിക്കുന്ന ദിവ്യയെ കൂടുതൽ ഭയക്കണമെന്ന് സാഹിലയുടെ കാര്യത്തിൽ നിന്ന് തന്നെ രുദ്രക്ക് വ്യക്തമായി.സാഹിലയെ നിരീക്ഷിക്കാൻ കമാൽ ഏർപ്പാട് ചെയ്തയാൾ രാത്രിക്ക് രാത്രി തന്നെ അവൾ അവിടം വിട്ടു എന്നറിയിച്ചപ്പോൾ ദിവ്യയുടെ റേഞ്ച് എന്താണെന്ന് ഒരു ഊഹം രുദ്രക്ക് കിട്ടി.
ഇനി പോരാട്ടം തുല്യശക്തികൾ തമ്മിൽ.മറഞ്ഞുനിന്നവൾക്ക് അല്പം മേൽകൈ ഉണ്ട്.രുദ്രയെ ദിവ്യക്കറിയാം പക്ഷെ രുദ്രക്ക് ദിവ്യയെ………
എന്തോ കഴിച്ചെന്നു വരുത്തി രുദ്ര തന്റെ മുറിയിലേക്ക് പോയി.വി ഐ പി തടവുകാരിയാണെങ്കിലും ഭക്ഷണം വാങ്ങാൻ രാത്രി മാത്രം ദിവ്യ ക്യു നിക്കുകയാണ് പതിവ് ഉച്ചക്കുള്ളത് സ്പെഷ്യലായി സെല്ലിലെത്തും.അവൾ കൂടെ നിക്കുന്ന പെണ്ണുങ്ങളോട് സംസാരിക്കുന്നുണ്ട്.ഗർഭിണി ആണെന്നുള്ള പരിഗണന തടവുകാരിൽ ചിലർ നൽകുന്നു. മറ്റുചിലർ ആക്ഷേപിക്കുന്നു. അത് അവൾ കാര്യമാക്കുന്നില്ല. പക്ഷെ അതിരുവിടുമ്പോൾ ഒരു നോട്ടം നോക്കും.ദഹിപ്പിന്ന ഒരു നോട്ടം.
രാവിലെ പല്ലുതേപ്പിനും കുളിക്കും ഇടയിൽ ഒരുത്തിയൊന്ന് ചൊറിഞ്ഞു.വൈകിട്ട് അവളെ ലൈംഗികമായി ഉപയോഗിക്കപ്പെട്ട് അവശയായ നിലയിലാണ് സെല്ലിൽ കണ്ടത്.