ശംഭുവിന്റെ ഒളിയമ്പുകൾ 50 [Alby]

Posted by

ഒട്ടും വൈകിക്കൂടാ, ശംഭുവിന്റെ പെങ്ങളെ ഊരിയെടുത്തെ പറ്റൂ.

പെട്ടെന്നായിരുന്നു കാര്യങ്ങൾ. ഇരുമ്പിന്റെ തോക്ക് ശബ്ദിച്ചപ്പോൾ സലിം സ്റ്റെയറിൽ തന്നെ വെടികൊണ്ട് വീണു.വെടി പൊട്ടിയതും അതുകേട്ട് ഞെട്ടിയ സാഹില അപ്പോഴാണ് സുരയെ കാണുന്നത്.

കമാലിന് അധികം സമയം വേണ്ടി വന്നില്ല.സാഹിലയുടെ രക്ഷക്ക് നിന്നവരെയും അവർക്ക് നേരെ വന്നവരെയും നിമിഷനേരം കൊണ്ട് പിന്നിലൊളിപ്പിച്ചിരുന്ന വടിവാളിനാല് അരിഞ്ഞിട്ടു.

കമാലിന്റെ വടിവാൾ പ്രയോഗങ്ങൾക്കിടയിലൂടെ ഇരുമ്പ് സ്റ്റെപ്പ് ഓടിക്കയറി.വെടി കൊണ്ട സലീമിൽ നിന്നും പിടിവിട്ടു നിലത്തേക്ക് വീണ രുദ്ര രണ്ടുസ്റ്റെപ്പ് താഴേക്ക് മറിഞ്ഞുകിടന്നിരുന്നു.

പിന്നാലെ ചെന്ന് സുരയെ തടയാൻ നോക്കിയ സാഹിലയെ ചെക്കിടത്തുതന്നെയൊന്ന് പൊട്ടിച്ചു സ്വാഗതം ചെയ്ത സുര കിട്ടിയ അടിയിൽ നിലതെറ്റി പിന്നിലേക്ക് മറിഞ്ഞ അവളുടെ അടിവയറിന് ഒരു തൊഴിയും കൊടുത്തു.

സാഹില തെറിച്ചുരുണ്ട് താഴെയെത്തി.അവൾ ചുമച്ച് രക്തം ശർദിച്ചു.അപ്പോഴേക്കും സുര രുദ്രയുടെയടുക്കലെത്തിയിരുന്നു.

ജീവനുണ്ടെന്ന് ഉറപ്പിച്ച സുര അവളെ കോരിയെടുത്ത് തോളിലേക്കിട്ടു.രക്തം നന്നായി നഷ്ട്ടമായിട്ടുണ്ട്.മുടിയിലും വസ്ത്രത്തിലും രക്തം കട്ടപിടിച്ചു നിക്കുന്നു.

“ആശാനെ ഇവിടെ നീറ്റാണ്” കമാൽ വിളിച്ചുപറഞ്ഞതും ഇരുമ്പ് സ്റ്റെപ്പിറങ്ങാൻ തുനിഞ്ഞു. അപ്പോൾ കാലിൽ ആരോ പിടിച്ചു നിർത്തി.നോക്കിയപ്പോൾ സലിം ആണ്.

വയറിനും നെഞ്ചിനുമിടയിൽ വെടികൊണ്ട് വീണ സലിം തല ഇടിച്ചുവീണപ്പോഴുണ്ടായ മന്ദിച്ച അവസ്ഥയിൽ നിന്ന് സ്വബോധത്തിലേക്ക് വന്നപ്പോൾ കാണുന്നത് തൊഴികൊണ്ട് താഴെ വീഴുന്ന സാഹിലയെയാണ്.ഒപ്പം തൊട്ട് മുന്നിൽ രുദ്രയെ കൈകളിൽ കോരിയെടുക്കുന്ന ഇരുമ്പിനെയും.

“നീ ചത്തില്ലെ? “എടുത്ത വായ്ക്ക് സുര ചോദിച്ചു.മറുപടി ലഭിക്കും മുന്നേ സലീമിന്റെ നെഞ്ചിൽ തന്നെ ഉണ്ടകൾ തുളഞ്ഞിറങ്ങി.

സലിമിന്റെ ശരീരം കിടന്ന് പിടഞ്ഞു നിശ്ചലമായി.ചുറ്റിലും ചോരയിൽ കുളിച്ച ശരീരങ്ങൾ അപ്പോഴും ബോധമറ്റുകിടക്കുകയാണ് രുദ്ര. സാഹില ഞെട്ടിത്തരിച്ച് ഒരു മൂലയിലേക്ക് ചുരുണ്ടു.

“പെണ്ണായിപ്പോയി….. അല്ലേൽ നീയും കിടന്നു പിടഞ്ഞേനെ സ്വന്തം പ്രാണന് വേണ്ടി”സുര സാഹിലക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

ഏത്രയും വേഗം രുദ്രയെ ഹോസ്പിറ്റലിൽ എത്തിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

*******

അവൾ കണ്ണ് തുറക്കുമ്പോൾ ശംഭുവുണ്ട് മുന്നിൽ,കൂടെ വീണയും.ഇരുമ്പ് പറഞ്ഞതത്രയും അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ അവർക്ക് തോന്നി.

ഇരുമ്പിനെ അവിശ്വസിക്കാനും വയ്യ.

Leave a Reply

Your email address will not be published. Required fields are marked *