‘അച്ഛനെപ്പോലെയാവാതെ ഞാൻ എന്റെ കുഞ്ഞിനെ വളർത്തും.” അത് എന്റെ വാക്ക്. ഇനി ഏട്ടന് തീരുമാനിക്കാം അവൾ പറഞ്ഞു.
“സമയം കഴിയാറായി” വിനോദിനോട് പാറാവുകാരൻ പറഞ്ഞു.അയാൾ പുറത്തേക്ക് ഇറങ്ങുന്ന നേരം പാർക്കിങിൽ തന്റെ ജീപ്പിൽ ചാരി,എരിയുന്ന സിഗരറ്റിൽ നിന്നും ചാരം കൊട്ടിക്കളഞ്ഞ്,വിനോദിന്റെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് നിക്കുന്നുണ്ടായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർ ബെഞ്ചമിൻ ഡേവിഡ്,ഒരു നിഴൽ പോലെ.
വിനോദ് പോയതും കയ്യിലിരുന്ന സിഗരറ്റ് താഴേക്കിട്ട് ചവിട്ടിക്കെടുത്തിയശേഷം ജില്ലാ ജയിലിന്റെ അനൗദ്യോഗിക അധികാരി കൂടിയായ ബെഞ്ചമിൻ അതിനകത്തേക്ക് കയറിപ്പോയി.തനിക്ക് വേണ്ടപ്പെട്ട ചിലരെയൊക്കെ കണ്ട്,വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശേഷം ബെഞ്ചമിനും അവിടം വിട്ടു.
**************
മാധവനുമായി കൊമ്പുകോർത്ത് അയാളെ വെറുപ്പിച്ച സുര തിരികെ തന്റെ തവളത്തിലേക്ക് തിരിച്ച സമയം.സമയം ഏറെ വൈകിയിരുന്നു.നിർത്താതെ പെയ്യുന്ന മഴ.കൂട്ടിനിപ്പോൾ കമാൽ മാത്രം.
പരിചയമുള്ള ഒരു മുഖം മിന്നായം പോലെ കണ്ടപ്പോഴാണ് മുന്നോട്ട് പോയെങ്കിലും സുര ജീപ്പ് നിർത്തിയത്.സലീമിന്റെ വീട്ടിൽ ഇപ്പൊ ആര് എന്ന ചിന്തയോടെ ഇരുമ്പ് വണ്ടിയൊന്ന് റിവേഴ്സ് വച്ചു
പിന്നിലേക്ക് നോക്കിയ ഇരുമ്പ് മിന്നൽ വെളിച്ചത്തിൽ ആ മുഖങ്ങൾ വ്യക്തമായി കണ്ടു. ബെഞ്ചമിന്റെ ജീപ്പിനുള്ളിലേക്ക് കയറുന്ന ദിവ്യ.അവരെയാരും കണ്ടില്ല എന്ന വിശ്വാസത്തിൽ ബെഞ്ചമിൻ ജീപ്പ് സ്റ്റാർട്ട് ചെയ്ത് അവിടം വിടുന്നു.
“ബെഞ്ചമിൻ ഡേവിസ്” അവർ പരസ്പരം പറഞ്ഞു.
ബെഞ്ചമിന്റെ കൂടെ റിമാൻഡ് പ്രതി ദിവ്യയെ കണ്ടതുകൊണ്ട് മാത്രം അവർ അവിടെയൊന്ന് നോക്കിയിട്ട് പോകാൻ തന്നെ തീരുമാനിച്ചു.അകത്തുകയറിയ അവർ ഒരു പിടിവലിയുടെ ലക്ഷണവും കണ്ടു.
“ഇത് പിടിവലിയല്ല ആശാനെ.” ദിവ്യ പുറത്ത് ഇട്ടിട്ടു പോയ ഇരുമ്പ് വടിയും മഴവെള്ളത്തിൽ കലരുന്ന രക്തവും കണ്ട് കമാൽ പറഞ്ഞു.
പുറത്തൊന്ന് ഓടിച്ചുനോക്കിയിട്ട് പോകാം എന്ന് കരുതിയവർ വീടിനകം കൂടി നോക്കാമെന്നായി അപ്പോൾ. അകത്തേക്ക് കടക്കാൻ വഴി നോക്കുമ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നതവർ കണ്ടത്.
അകത്തുകയറിയ ഇരുമ്പ് കാണുന്നത് രുദ്രയെയും തോളിൽ ചുമന്നുകൊണ്ട് സ്റ്റെപ് കയറുന്ന സലിമിനെ.അവൾക്ക് അനക്കമുണ്ടായിരുന്നില്ല.സാഹില ഊറിച്ചിരിച്ചുകൊണ്ട് സ്റ്റെപ്പിന് താഴെ നിക്കുന്നു.
സിൽബന്ധികൾ തങ്ങളുടെ ഊഴം കാത്തിരിക്കുന്നു.അവർ മദ്യം കഴിക്കാനുള്ള കോപ്പ് കൂട്ടുകയാണ്.പുറത്ത് നിന്നും രണ്ട് അഥിതികൾ വന്നത് അവർ ശ്രദ്ധിക്കുന്നതെയില്ല.