ശംഭുവിന്റെ ഒളിയമ്പുകൾ 50
Shambuvinte Oliyambukal Part 50 | Author : Alby | Previous Parts
പ്രിയ കൂട്ടുകാർക്ക്.ഇതും ഒരു ചെറിയ അധ്യായമായിരിക്കും. കുറേനാൾ എഴുത്തിൽ നിന്ന് വിട്ടുനിന്നശേഷം തിരികെവന്ന എനിക്ക് പഴയ ഫ്ലോ തിരിച്ചു പിടിക്കുക എന്ന ടാസ്ക്കും മുന്നിലുണ്ട്.ആ പ്രശ്നങ്ങൾ മാറി വരുന്നു.കൂടാതെ പെരുന്നാൾ സമയം ആയിരുന്നതിനാല് ഒഴിച്ചുകൂടാനാവാത്ത ഒത്തുകൂടലുകളും ഉണ്ടായിരുന്നു. ഈ അധ്യായം പോസ്റ്റ് ചെയ്യുന്നത് അടുത്ത അധ്യായത്തിനുള്ള ഫ്രെയിം ഇട്ടിട്ടാണ്.പതിനഞ്ചിന് മുകളിൽ പേജ് വരുന്ന പുതിയ അധ്യായം ഏത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലുമാണ്. ********************
“എന്നാലും ഇത് വേണോ ദിവ്യ?” റിമാൻഡിൽ കഴിയുന്നവളെ കണ്ട് സംസാരിക്കുകയായിരുന്നു വിനോദ്.
“ഏട്ടന് കഴിഞ്ഞില്ലല്ലോ?ഏട്ടന്റെ അമ്മ നമ്മുടെ നിവൃത്തികേട് കണ്ട് ഒരുപായവും കണ്ടെത്തി. പക്ഷെ അത് നടന്നില്ല.അതിന് അവനെയും തെറ്റ് പറയാൻ കഴിയില്ല.അവൾ അർദ്ധസമ്മതം തന്നതുമായിരുന്നു.
അവൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച എനിക്ക് ആഗ്രഹിച്ചവരിൽ നിന്നല്ല എങ്കിൽ കൂടി ഞാൻ പ്രാർത്ഥിച്ച സൗഭാഗ്യം ലഭിച്ചു.അത് വേണ്ടെന്ന് വക്കുന്ന കാര്യമൊഴിച്ച് ഏട്ടൻ പറയുന്നത് ഞാൻ അനുസരിക്കും.”ദിവ്യയുടെ വാക്കുകൾ ഉറച്ചതായിരുന്നു.
“നീ ആഗ്രഹിച്ചവരിൽ നിന്ന് ലഭിച്ചില്ല.പക്ഷെ ലഭിച്ചതോ,ഒരു നീചനിൽ നിന്ന്.”വിനോദ് പറഞ്ഞു
“ഞാൻ ആഗ്രഹിച്ചപ്പോൾ ആരും അത് കണ്ടില്ല.മനപ്പൂർവമല്ല, ഇത് ഞാൻ ആഗ്രഹിച്ചു നേടിയതുമല്ല. മ്ലേച്ഛനായ ഒരുവന്റെയാണെന്ന് അറിയാഞ്ഞിട്ടല്ല,എന്റെയുള്ളിൽ ആദ്യമായി മൊട്ടിട്ട പൂവല്ലേയിത്? ആ പൂവിനെ നുള്ളിക്കളയാൻ നിർബന്ധിക്കരുത്.”ദിവ്യ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
“എങ്ങനെ മറ്റുള്ളവരെയിത് ബോധ്യപ്പെടുത്തും?”വിനോദിന്റെ ആശങ്കകൾ തീർന്നിരുന്നില്ല.
“ഇനി എനിക്കതിന്റെയാവശ്യമില്ല. നിങ്ങളുടെ കുടുംബത്തിന് വേണ്ടിയാ ഞാൻ ഓരോന്ന് ചെയ്തത്.ഞാനും ഒരു പെണ്ണല്ലേ. എന്റെ മനസ്സ് പിടിവിട്ടുപോയി. അവനിൽ നിന്ന് ആഗ്രഹിച്ചതല്ല എങ്കിലും എല്ലാം കൈവിട്ടുപോയ നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഒരു ജീവൻ വളരാൻ പാകത്തിന് എന്റെയുള്ളിൽ വിത്തുപാകിയത് വില്ല്യം ആണെന്നത് ഞാൻ ഇനി കാര്യമാക്കുന്നുമില്ല.
ഈ ജീവൻ നിക്ഷേപിച്ചയാൾ ഇന്നില്ല.അതിന്റെ ശിക്ഷയും കാത്ത് ഞാൻ ഇതിനകത്ത്……..” അവൾ വിതുമ്പുകയായിരുന്നു.