വിളമ്പാൻ ഒന്നും ആരും ഇല്ല …ഞാൻ തന്നെ ആണ് വിളമ്പാൻ അധികവും ഉള്ളത്…ഇക്കയും വാപ്പയും ഒന്നും ഈ ഭാഗത്തേക്ക് വന്നില്ല…ഞാൻ പക്ഷേ വന്നവരെ ഒന്നും കഴിക്കാതെ വിട്ടിട്ടില്ല….
റസിയാത്ത യും വീട്ടുകാരും കുടുംബത്തിൽ ഉള്ളവർ ഒക്കെ ഫോട്ടോ എടുത്തു നടക്കുമ്പോൾ ഞാൻ അവിടെ വിയർത്തു കുളിച്ചു കാൽ വരെ വേദനിക്കുന്നു ..അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് ..
തിരക്ക് കൂടി കൂടി വന്നു .. കുറച്ച് ചെറിയ പിള്ളേരെ പിടിച്ചു വിളമ്പാൻ ഒക്കെ സെറ്റ് ആക്കി…അവരെ നിയന്ത്രിച്ചു പറ്റുന്ന പോലെ ഒക്കെ സെറ്റ് ആക്കി..
വെക്കുന്ന ആൾ വന്നു നെയിച്ചോർ ഇനി വെക്കണോ എന്ന് ചോദിച്ചു..നേരത്തെ തന്നെ കുറച്ച് കൂടി ഞാൻ വെക്കാൻ പറഞ്ഞത് കൊണ്ട് അത് നന്നായി..എല്ലാവരും നല്ലോണം കഴിച്ചു ആണ് പോകുന്നത്…എല്ലാർക്കും എത്തിക്കാൻ ആകുമോ എന്നായിരുന്നു സംശയം…
റസിയാത്ത യും വീട്ടുകാരും ഒക്കെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് എന്നെ ഈ കോലത്തിൽ കാണുന്നത്…റസിയാത്ത യുടെ വാപ്പ അപ്പോഴാ ഫൂഡ് ൻ്റെ കാര്യം ഒക്കെ ഓർത്തത്…വെക്കുന്ന ആളോട് സംസാരിച്ചപ്പോൾ അയാൾ നല്ലോണം കൊടുത്തു…എന്നെ ചൂണ്ടി കാണിച്ചു അവൻ ഇല്ലേൽ കാണായിരുന്നു എന്ന് ക്കൂടി പറഞ്ഞു…
ഞാൻ വിളമ്പുന്ന സമയത്ത് റസിയാത്ത എന്നെ കണ്ടു..അവർക്ക് ഒക്കെ എന്നെ കണ്ട് എന്തോ പോലെ ആയിട്ട് ഉണ്ട്..ഫോട്ടോ എടുക്കാൻ ഞാൻ വരാത്തത് കൊണ്ട് പലതും അവർ അവിടെ പറയുന്നുണ്ടായിരുന്നു….ഇപ്പൊ എല്ലാർക്കും മനസ്സിൽ ആയല്ലോ..അത് മതി..
റസിയാത്ത ഞാൻ കുഴങ്ങി നടുവിന് കൈ കൊടുത്ത് ഒക്കെ നിൽക്കുന്നത് നോക്കി എങ്കിലും ഞാൻ ആരോടും മൈൻഡ് കാണിച്ചില്ല..എനിക്ക് ആകെ ദേഷ്യം ആയിരുന്നു .ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ ഇരുന്നത് കൊണ്ട്..
അത് കഴിഞ്ഞ് അവരുടെ കൂട്ടത്തിൽ വിളമ്പിയ ചെറുക്കന്മാർക്ക് കൂടി ഫുഡ് കൊടുത്തു…ഇനി ലേശം കൂടി ഉള്ളൂ.
എല്ലാരും കഴിച്ചു എഴുനേറ്റു കഴിഞ്ഞപ്പോൾ റസിയാത്ത യും വാപ്പയും എൻ്റെ അടുത്തേക്ക് വന്നു..
വാപ്പ – നീ കഴിക്കാൻ ഇരിക്ക്…ഞാൻ മറന്നു എങ്കിലും നീ എല്ലാം കണ്ട് അറിഞ്ഞു ചെയ്തല്ലോ…വിളിച്ചു വരുത്തിയ ആളുകൾക്ക് ഫുഡ് കൊടുത്തില്ല എങ്കിൽ പിന്നെ എന്ത് കാര്യം…നന്നായി മോനെ