സിദ്ധാർഥ്: നീ കണ്ടു അല്ലെ?
മീര: പിന്നല്ലാതെ? ഈ കള്ളൻ്റെ മനസ് അത്യാവശ്യം എനിക്ക് മനസിലാവും.
സിദ്ധാർഥ്: ഓഹോ.. നിനക്കെന്തു മനസിലായി എന്നിട്.
മീര: എല്ലാവരുടെയും ജന്റിൽമാൻ ആയിരിക്കും. പക്ഷെ നീ ഒരു കള്ള തെമ്മാടി ആണ്.
അവളുടെ ആ ലാംഗ്വേജ് അവനു ഇഷ്ടപ്പെട്ടു. അവൻ അവളെ ഒന്നു നോക്കിക്കൊണ്ട്.
സിദ്ധാർഥ്: നീ ആ ക്ലീവേജ് ഒന്നു മറച്ചു വയ്ക്ക്, വെറുതെ കണ്ട്രോൾ കളയാനായിട്ട്.
മീര: അത്രക്ക് ഉള്ള കോൺട്രോളെ ഉള്ളോ ഈ തെമ്മാടിക്കു.
ഇതും പറഞ്ഞു അവൾ അവൻ്റെ ഷോൾഡർ ലേക്ക് ചാഞ്ഞു. എന്നിട്ട് പറഞ്ഞു.
“ഡാ, എനിക്ക് നിൻ്റെ അടുത്ത് ഇരിക്കുമ്പോ എന്തോ ഒരു സെക്യൂരിറ്റി ഫീൽ ആണ്. അത് എന്താണ് എന്നു എനിക്ക് പറഞ്ഞു അറിയിക്കാൻ അറിയില്ല, പക്ഷെ ഇപ്പോൾ നീ ഡ്രൈവിംഗ് ഇൽ ശ്രദ്ധിക്ക്”
എന്നും പറഞ്ഞു അവൾ നേരെ ഇരുന്നു. സിദ്ധാർഥ് ൻ്റെ ഹൃദയം പട പട മിടിച്ചു. അവൻ അവളുടെ കൈയിൽ കൈ കോർത്ത് പിടിച്ചു ഡ്രൈവ് ചെയ്തു. അവൾക്ക് അവൻ്റെ കൈ വിടാൻ മനസ് വന്നില്ല. പകരം അവൾ ആ കൈയിൽ മുറുക്കി പിടിച്ചു. അവളുടെ ഉള്ളിലെ തിരയിളക്കം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു, പക്ഷെ അവൻ ഡ്രൈവിംഗ് ഇൽ ആയതിനാൽ അവൾ അവളെ തന്നെ കണ്ട്രോൾ ചെയ്യാൻ തീരുമാനിച്ചു. വീടെത്തുന്നത് വരെ രണ്ടു പേരും അധികം പിന്നെ സംസാരിച്ചില്ല. കോർത്ത് പിടിച്ച കൈകൾ അങ്ങനെ തന്നെ ഇരുന്നു. അവൻ്റെ കൈ കോർത്ത് പിടിക്കുമ്പോ അവൾക്ക് എന്തോ ഒരു ധൈര്യം മനസിന് തോന്നി. ഇറങ്ങാൻ നേരം അവൾ അവൻ്റെ കൈയിൽ ഒന്ന് ചുംബിച്ചു. അവൾക്ക് അത് ഒഴിവാക്കാൻ പറ്റിയില്ല, എന്നിട്ട് അവനോട് ചോദിച്ചു.
“ഡാ നാളെ എന്താ പരുപാടി?’
സിദ്ധാർഥ്: പ്രത്യേകിച്ച് ഒന്നും ഇല്ല,
മീര: ഹ്മ്മ്… ഞാൻ ചിലപ്പോ ഉച്ചകഴിഞ്ഞു മെസ്സേജ് ചെയ്യാം, നീ ഫ്രീ ആണെങ്കിൽ വാ, എനിക്ക് ഒന്ന് പാർലർ പോവണം. Monday പ്രോഗ്രാം ഉള്ളതല്ലേ, കുറച്ചു വൃത്തി ആവാനുണ്ട്.
അവൻ ചിരിച്ചു കൊണ്ട് “ഓക്കേ ഡീ…”