അവനെ കണ്ടപ്പോൾ തന്നെ മീര: ഡാ പോവാം?
സിദ്ധാർഥ്: ഹാ വാ പോവാം
കാറിൽ കയറിയിട്ട് സിദ്ധാർഥ്: എങ്ങോട്ടു ആണ്?
മീര: ഡാ ഞാൻ പറഞ്ഞിട്ടില്ലേ, എൻ്റെ ഫ്രണ്ട്‌സ് നെ പറ്റി, നിമ്മി യും കിരൺ ഉം.
അപ്പോൾ ആണ് അവൻ ഓർത്തത്, അവളുടെ പഴയ കമ്പനി ലെ ക്ലോസ് ഫ്രണ്ട്‌സ് ആണ്. ത്രിമൂർത്തികൾ എന്നാണ് അവരെ വിളിച്ചിരുന്നത്. ഇതൊക്കെ അവൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അവനോട്. രണ്ടാഴ്ച മുൻപ് ആയിരുന്നു കിരണിൻ്റെ കല്യാണം. നിമ്മി ഡെലിവറി കഴിഞ്ഞു ഇരിക്കുന്നത് കൊണ്ട് അവൾക്ക് കല്യാണത്തിന് വരാൻ പറ്റിയില്ല എന്നൊക്കെ അവൾ പറഞ്ഞിരുന്നു എന്നു അവൻ ഓർത്തു.
സിദ്ധാർഥ്: ഓഹ് അവരോ? അവരെവിടെ?
മീര: നിമ്മി ഡെലിവറി കഴിഞ്ഞു ഇരിക്കുവാ അപ്പോ നമുക്ക് ഒന്ന് അവളെ കാണാൻ പോവാം, കിരൺ അവിടെ വരും. അവൻ എന്നെ പിക്ക് ചെയ്യാം എന്ന് പറഞ്ഞതാ. ഞാൻ പറഞ്ഞു വേണ്ട ഞാൻ വന്നോളാം എന്ന്. എനിക്ക് നിൻ്റെ കൂടെ അത്ര നേരം ഇരിക്കാല്ലോ. (മീര നന്നായി ഒന്ന് ചിരിച്ചു കൊണ്ട് ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് തുടർന്നു) ഞാൻ മനോജ് നോട് രാവിലെ പറഞ്ഞു നിമ്മി യുടെ അടുത്ത് പോണം എന്ന്. മനോജ് പോവാൻ വല്യ താല്പര്യം കാണിച്ചില്ല. ഏതേലും ഫ്രണ്ട്‌സ് ൻ്റെ കൂടെ കള്ളു കുടി ഉണ്ടാവും ഇന്ന്. കിരൺ ഉണ്ടെങ്കിൽ അവൻ്റെ കൂടെ പോവാൻ പറഞ്ഞു. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.
സിദ്ധാർഥ്: അപ്പൊ എൻ്റെ കൂടെ പോയാൽ മനോജ് ചോദിക്കില്ലേ എന്നെ എന്തിനാ വിളിച്ചത് എന്ന്?
മീര: അതിനു ഞാൻ ഇപ്പോ മനോജ് നോട് പറയും നിന്നെ കൂട്ടി പോവാണ് എന്ന്.
എന്നിട് മീര മനോജ് നെ അപ്പോൾ തന്നെ വിളിച്ചു. “കുട്ടാ ഞാൻ ഇറങ്ങി. സിദ്ധാർഥ് നോട് എന്നെ കൊണ്ട് പോവാൻ പറഞ്ഞു.” ………. “ഹേയ് അത് സാരമില്ല ഇവൻ അല്ലെ”. (സിദ്ധാർഥ് നെ നോക്കി ഒന്ന് അവൾ കണ്ണിറുക്കി) ……… “കിരൺ വരാം എന്നു പറഞ്ഞു പിന്നെ ഞാൻ ഓർത്തു അവനെ വെറുതെ ബുദ്ധിമുട്ടിപ്പിക്കണ്ടല്ലോ എന്നു. കിരൺ നേരെ അങ്ങോട്ട് വരും”. ……… “ഓക്കേ കുട്ടാ ഒരുപാട് കഴിക്കേണ്ട കെട്ടോ”. ……… “മ്മ്മ്മ് ശരി ശരി…”