ഡോക്റ്റര്‍ എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ എന്റെ അളിയന്‍ അരവിയോട് പറഞ്ഞു.
എന്റെ ബാലേട്ടാ ഈ ആശുപത്രിക്കാര്‍ക്ക് മനസാക്ഷി എന്നൊന്നില്ലാ. അതുകൊണ്ട് ഇവിടെ തന്നെ വേണോ തുടര്‍ചികിത്സ. നമുക്ക് പരമ്പരാഗതമായി ഈ ഉഴിച്ചില്‍ പിഴിച്ചില്‍ ഒക്കെ നടത്തുന്ന ആരെയെങ്കിലും കണ്ടാലോ.
അരവി അതിനു എനിക്ക് അങ്ങിനെയുള്ള ആരേയും പരിചയമില്ലല്ലോ.
അത് ബാലേട്ടന്‍ എനിക്ക് വിട്. പറ്റിയ ഒരാളെ ഞാന്‍ തന്നെ കണ്ടെത്തിക്കോളാം. പിന്നെ നമുക്ക് മൂന്നാലുദിവസത്തെ സയവുമുണ്ടല്ലോ.
ഞാനും അരവിയും അങ്ങിനെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കുന്നതിനിടയില്‍ ഒരു നേഴ്‌സ് വന്ന് എന്നോട് പറഞ്ഞു, ഹേമ കണ്ണു തുറന്നു. നിങ്ങള്‍ മാത്രം എന്റെ കൂടെ വരിക പിന്നെ കാണുമ്പോള്‍ സംസാരിക്കാന്‍ ഒന്നും നില്‍ക്കണ്ടാ. അവര്‍ ഇപ്പോഴും സെഡേഷനിലാ. അങ്ങിനെ ഞാന്‍ എന്റെ ഇന്ദുവിനെ നോക്കിയപ്പോള്‍ അവള്‍ മയങ്ങുകയായിരുന്നുവെങ്കിലും അവളുടെ രണ്ട് കണ്ണും നിറഞ്ഞിരിക്കുന്നത് കണ്ടു.
അപ്പോഴേക്കും സിസ്റ്റര്‍ മതി മതി. നിങ്ങള്‍ ഒന്ന് പുറത്തേക്ക് ഇറങ്ങു എന്ന് പറഞ്ഞു. ഞാന്‍ അങ്ങിനെ പോസ്റ്റ് ഓപ്പറേഷന്‍ റൂമില്‍ നിന്നും ഇറങ്ങി.
കണ്ടോ ബാലേട്ടാ എന്റെ ഇന്ദുചേച്ചിയെ എന്ന് അരവി ചോദിച്ചു. കണ്ടു, പക്ഷെ സംസാരിക്കരുതെന്നാ സിസ്റ്റര്‍ പറഞ്ഞത്. അതുകൊണ്ട് സംസാരിച്ചൊന്നുമില്ലാ. അവള്‍ മയക്കത്തില്‍ ആയിരുന്നതുകൊണ്ട് എന്നെ തിരിച്ചറിഞ്ഞോ എന്നു പോലും എനിക്ക് സംശയുമുണ്ട്.
ഇനി എന്താ ബാലേട്ടന്റെ പരിപാടി. ചേച്ചിയെ റൂമിലേക്ക് നാളേയോ മറ്റന്നാളോ മാറ്റുമായിരിക്കും. പിന്നെ അവിടേയും കിടത്തും രണ്ടു ദിവസം. എങ്ങിനെയായാലും നാലഞ്ച് ദിവസം ഇവിടെ കിടക്കേണ്ടി വരുമെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. അതുവരെ ബാലേട്ടന്‍ ഇവിടെ തന്നെ ഒരു മുറി എടുക്കുന്നോ അതോ നമുക്ക് പുറത്ത് എവിടെയെങ്കിലും നോക്കണോ.
ഞാന്‍ ഇവിടെ തന്നെ വല്ല മുറിയെടുത്ത് കൂടിക്കൊള്ളാം. നിങ്ങള്‍ ഇനി ഇവിടെ ഇരുന്നിട്ടൊന്നും ഒരു കാര്യവുമില്ലാ, അതുകൊണ്ട് പോകാന്‍ നോക്ക്.
അങ്ങിനെ നാലാം നാള്‍ രാവിലെ ഡോക്ടര്‍ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് ഹേമയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. ഞാന്‍ അപ്പോള്‍ തന്നെ വിവരം അരവിയെ വിളിച്ച് പറഞ്ഞു. അപ്പോള്‍ അരവി എന്നോട് നമുക്കെല്ലാവര്‍ക്കും കൂടി ഉള്ള സൗകര്യത്തിനു ഇവിടെ കൂടാം ബാലേട്ടാ എന്നു പറഞ്ഞു. അരവിയുടെ വീട്ടില്‍ – ആകെ രണ്ടു കിടപ്പുമുറികളേയുള്ളു. ഈ രണ്ടു കിടപ്പുമുറിക്കും കൂടി ഒരു കോമണ്‍ ബാത്ത്‌റുമേയുള്ളു. അത് അറിയാവുന്ന ഞാന്‍ അവനോട് പറഞ്ഞു. ഹേമക്ക് ഇപ്പോഴും നല്ല വേദനയുണ്ട്. ഇവിടെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പകലൊക്കെ പെയിന്‍ കില്ലര്‍ ഗുളികള്‍ കഴിച്ചാല്‍ വേദന അറിയില്ലാ. പക്ഷെ രാത്രികാലങ്ങളില്‍ ഹേമക്ക് തീരെ ഉറക്കമില്ലെങ്കില്‍ മാത്രം കൊടുക്കാന്‍ ഉറക്ക ഗുളികള്‍ തരാമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.