ശരത് പറഞു മിബിനെ കാര്യങ്ങൾ വളരെ കംപ്ലിക്കേറ്റഡ് ആണു. എന്റെ കൈയിൽ നിൽക്കുമെന്നു തോന്നുന്നില്ല. ഞാൻ ഇന്നലെ ഇവിടെ നിന്നും പോയതിനു ശേഷം കമ്പനി മാനേജർ ജോമോനു ആയി സംസാരിച്ചിരുന്നു. അവിരു ഇന്നലെ തന്നെ കേസ് ഫയൽ ചെയ്യാൻ നിന്നതായിരുന്നു.
പിന്നെ ഞാൻ ഡാഡിയോട് വിളിച്ചു പറഞ്ഞു. മിബിന്റെ പപ്പ അങ്ങനത്തെ ഉള്ള ആളു അല്ല നമ്മൾ ആയിട്ട് ആ കുടുംബം തകർക്കരുത് എന്നു പറഞ്ഞപ്പോൾ ഡാഡി തത്കാലത്തെക്കു ഹോൾഡ് ചെയ്തിട്ടുണ്ട്. ഇതിന് കുറിച്ച് ഒന്നുകുടി അന്യഷിക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതു എത്ര നാളു എനിക്ക് ഇങ്ങനനെ നീട്ടി കൊണ്ട് പോകാൻ പറ്റും എന്നു അറിയില്ല.
മിബിൻ പപ്പയെ കാൾ ചെയ്തു. പപ്പയും ശരത് പറഞ്ഞ അതെ കാര്യങ്ങൾ ആണു പറഞത്. പപ്പ ആകെ തളർന്നു ഇരിക്കുക ആണെന്ന് മിബിനു മനസിലായി. പോരാത്തതിന് ഫോണിലൂടെ ശരതുമായി സംസാരിച്ചു കരയുകയും ചെയ്തു പപ്പ.
ഡെയ്സിയും ഇതു എല്ലാം കേട്ട് അവിടെ നിൽക്കുണ്ടായിരുന്ന. അവൾക്കു ലുയിച്ചൻ കരയുന്നത് താങ്ങാൻ പറ്റുനുണ്ടയില്ല. അവൾ നേരെ ബെഡ് റൂമിലേക്ക് പോയി. ശർത്ത് ലൂയിച്ചനെ അശ്വസിപ്പിച്ചു ഫോൺ കട്ട് ചെയ്തു.
ശരത് ഈ സമയം സന്തോഷിക്കുക ആയിരുന്നു മനസ്സിൽ. അവനു മറ്റുള്ളവർ വിഷമിക്കുന്നത് കാണുന്നത് വളരെ ഇഷ്ടം ആയിരുന്നു. അതു കൊണ്ട് എല്ലേ ഡെയ്സിയോട് അവൻ കാര്യങ്ങൾ ഒന്നും പറയാഞ്ഞതു. കുറച്ചു തീ അവളും തിന്നട്ടെ എന്നു വിചാരിച്ചു അവൻ. അതിക നേരം അവിടെ നിന്നില്ല ശരത്. മിബിന്റെ വീട്ടിൽ നിന്നും ഇറങ്ങി.
അന്നു രാത്രിയും ഡെയ്സി മിബിനെ കാൾ ചെയ്തിരുന്നു. അപ്പോളും ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരുനന്നു. ഡെയ്സിക് ദേഷ്യവും സങ്കടവും വന്നു. അവൾ ഓർത്തു ഇവൻ എന്താ ഇങ്ങനെ ചെയുന്നത് എന്നു. അവൾ ഒരുപാട് സങ്കടപെട്ടു ആണു അന്നു കിടന്നു ഉറങ്ങിയത്.
പിറ്റേന്ന് സൺഡേ ആയിരുന്നു പതിവ് പോലെ പള്ളിയിൽ പോയി ഡെയ്സി. ലൂയിച്ചാനു വേണ്ടി പ്രാർത്ഥിച്ചു ഡെയ്സി. പള്ളിയിൽ നിന്നും വരുന്ന വഴിയിൽ ശ്യാമിനെ കണ്ടു ഡെയ്സി പക്ഷെ അവൾ അവനെ മൈൻഡ് ചെയ്യാൻ പോയില്ല. അങ്ങനെ ഒരു മനസിക അവസ്ഥ ആയിരുന്നില്ല ഡെയ്സിയുടെ.