വധു is a ദേവത 11 [Doli]

Posted by

വധു is a ദേവത 11

Vadhu Is Devatha Part 11  | Author : Doli

[Previous Part] [www.kambistories.com]


 

ഇന്ദ്ര ഇന്ദ്ര കെട്ടാൻ അവളുടെ വാക്കുകൾ ഞാൻ ശ്രദിച്ച് നോക്കി….

താലിയും കൈയ്യിൽ വച്ച് ഞാൻ പ്രദിമ കണക്കിന് ഇറിക്കുവാണ് ….

ഞാൻ വേഗം അവളുടെ കഴുത്തിന് നേരെ കൊണ്ടുപോയി…..

കഴുത്തിൽ താലി വച്ച ശേഷം മറന്ന് മറന്ന് യൂട്യൂബിൽ ഇന്നലെ ഒരുമണിക്കൂർ കണ്ട താലി കേട്ട് ടൂട്ടോറിയൽ വീഡിയോ മുഴുവൻ …….

എങ്ങോട്ട് കെട്ടാൻ പോയ എൻ്റെ കൈയിൽ നിന്ന് ആരോ ഹെൽപ് ചെയ്യുന്നത് ഞാൻ അറിഞ്ഞു…..

നോക്കിയപ്പോ അമ്മയും ആൻ്റിയും ആണ്…..

നന്ദിയുണ്ട് ഒരായിരം നന്ദി ഞാൻ മനസ്സിൽ പറഞ്ഞു…..

അവരെ മനസ്സിൽ ഒരു നിമിഷം സ്മരിക്കുക പോലും ചെയ്യാൻ സയമം കിട്ടിയില്ല

അതിന് മുന്നേ പൂജാരി എണീക്കാൻ ആവശ്യപെട്ടു ….

ഇനി കുട്ടിയുടെ അച്ഛൻ പ്രാർത്ഥിച്ച് കൈ പിടിച്ച് ഏൽപ്പിക്കുക …. പൂജാരി പറഞ്ഞു…

കലങ്ങിയ കണ്ണുകളുമായി അങ്കിൾ മുന്നോട്ട് വന്നു…. വിറയാർന്ന കൈകൾ കൊണ്ട് അങ്കിൾ അവളുടെ കൈ പിടിച്ച് എൻ്റെ കൈയ്യോട് ചേർത്ത് വച്ചു…..

ഇനി കുട്ടിയെയും കൂട്ടി വരൻ ഹോമകുണ്ടത്തിന് ചുറ്റും 3 വട്ടം വലം വക്കുക്ക…. അടുത്തതായി പൂജാരി പറഞ്ഞു….

അത് കഴിഞ്ഞ് മങ്കല്യഹോമം തുടങ്ങി അതിൻ്റെ അവസാനം പൂജാരി ഒരു തട്ടിൽ കുങ്കുമം എനിക്ക് നേരെ നീട്ടിക്കൊണ്ട് ഇത് കുട്ടിയെ അണിയിക്കു എന്ന് പറഞ്ഞു…

ഞാൻ വിറയാർന്ന കൈകൾ കൊണ്ട് അതിൽ നിന്നും കുറച്ച് എടുത്ത് അവളുടെ നേരെ തിരിഞ്ഞ് നോക്കി….

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു കുങ്കുമം ചാർത്തിയ സമയം അടുഞ്ഞ് പോയ അവളുടെ കന്നുകൾക്കിടയിലൂടെ ഒന്നോ രണ്ടോ തുള്ളി കണ്ണീർ പുറത്തേക്ക് വന്നു അത് കവിളുകൾ നനച്ച് താഴേക്ക് വീണു….

അപ്പോഴേക്കും പൂജാരി പിന്നെയും പൂ എടുത്ത് ഞങ്ങൾക്ക് നേരെ എറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *