എന്നും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു…ഇത് കണ്ട് എല്ലാ മൂടും പോയ അഭിയാവട്ടെ ഉള്ള സങ്കടവും കലിപ്പും എല്ലാം ഉള്ളിൽ വെച്ചുകൊണ്ട് “അത് നന്നായി ആൻ്റി…ഞാൻ ഇവിടെ ഹാളിൽ കിടന്നാലോ എന്ന് ആലോചിക്കുവായിരുന്നു” എന്ന് പറഞ്ഞു…അഭിയുടെ ദയനീയമായ ആ വാക്കുകൾ കേട്ട് ശ്യാമ ചിരി അടക്കി പിടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു…ശ്രേയസ് ആവട്ടെ “കൊള്ളാം ഇവിടെ വന്നിട്ട് നിന്നേ ഞങ്ങൾ ഹാളിൽ കിടത്താനോ…
നല്ല കാര്യമായി…നിനക്ക് അവരുടെ കൂടെ കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നീ വേണേൽ അച്ഛൻ്റെ കൂടെ ആ മുറിയിൽ കിടന്നോ…” എന്ന് പറഞ്ഞതും അതുകൂടെ കേട്ട അഭിയുടെ മനസ്സിൽ ഇടിവെട്ടിയവനെ പാമ്പ് കടിച്ചല്ലോ എന്ന പോലെ ആയിപ്പോയി…”അതിലും ഭേദം ഞാൻ പുറത്ത് വണ്ടിയിൽ കിടക്കുന്നതല്ലേ നല്ലത്” എന്ന് അഭി അറിയാതെ മനസ്സിൽ പറഞ്ഞുപോയി…ഓവർ ആയിട്ട് ഓരോന്ന് പറഞ്ഞ് പണി കിട്ടിയല്ലോ എന്നാലോചിച്ച് എന്ത് മറുപടി പറയണമെന്നറിയാതെ അഭി അനങ്ങാതെ നിന്നു…
ഇനി എന്ത് പറയാൻ എല്ലാം വിധി എന്ന് കരുതി സമാധാനിച്ച് ഒക്കെ ആണെന്ന് പറയാൻ വന്നപ്പോഴേക്കും പെട്ടെന്ന് ശ്യാമയുടെ അമ്മ മുറിയിൽ നിന്നും ഇറങ്ങി വന്ന് “ഓ അതിയാൻ്റെ കൂടെ കിടന്നിട്ട് വേണം അങ്ങേരുടെ കൂർക്കം വലി കാരണം അവൻ്റെ ഉറക്കം പോവാൻ…നാളെ രാവിലെ പോവാൻ ഉള്ളതാ അവർക്ക് അവനൊന്ന് നന്നായിട്ട് ഉറങ്ങട്ടെ ചെറുക്കാ…
മോൻ വാടാ ഇവിടെ വന്ന് കിടന്നോ” എന്ന് പറഞ്ഞതും അതുകേട്ട അഭിയുടെ കണ്ണുകൾ നിറഞ്ഞുപോയോ എന്ന് പോലും അവനു തോന്നിപ്പോയി…ജീവൻ തിരിച്ച് കിട്ടിയപോലത്തെ ആശ്വാസം ആയിരുന്നു അവനപ്പോൾ…അവൻ ഉള്ളിൽ കരയുക ആയിരുന്നെങ്കിലും “ഹഹഹ” എന്ന് പറഞ്ഞ് മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരോടെല്ലാം ഗുഡ്നൈറ്റ് പറഞ്ഞ് മുറിയിലേക്ക് പോയി…
മുറിയിലേക്ക് ചെന്ന അഭി ഇനി ആരെങ്കിലും എന്തെങ്കിലും ബുദ്ധി പറയുന്നതിന് മുന്നേ തന്നെ പെട്ടെന്ന് കയറി കണ്ണുകൾ അടച്ച് കട്ടിലിൽ കിടന്നു…ഇതെല്ലാം കണ്ട ശ്യാമ ഉള്ളിൽ പൊട്ടി ചിരിക്കുക ആയിരുന്നു…
ശ്യാമ മെല്ലെ കട്ടിലിലേക്ക് കയറി അഭിയുടെ ഇപ്പുറത്തായി കിടന്നു…അഭി കണ്ണുകൾ അടച്ച് കമിഴ്ന്നു കിടക്കുക ആയിരുന്നു…ശ്യാമ അഭിയുടെ കൈയിൽ ഒന്നു തോണ്ടി…അഭി അവൻ്റെ തല ഇപ്പുറത്തേക് തിരിച്ച് കണ്ണുകൾ തുറന്നു നോക്കി…