” ഞാനും സെയിം ആണ് ചേച്ചി ഇംഗ്ലീഷ് എനിക്ക് ഇഷ്ടം ആണ് ” അവൻ പറഞ്ഞു അങ്ങനെ അവർ സംസാരിച്ചു അവൾക്ക് ബസിൽ വച്ച തോന്നിയത് പോലെ അല്ല അവനോട് സംസാരിച്ചപ്പോൾ തോന്നിയത് ഒരു പാവം നല്ല ബഹുമാനത്തോടെ ഉള്ള സംസാരം ” ഞങ്ങൾക്ക് ഒരു മീറ്റിംഗ് ഉണ്ട് ഞാൻ ചെല്ലട്ടെ കാണാം ” എന്ന് പറഞ്ഞു ജാൻസി മീറ്റിംഗ് റൂമിലോട്ട് നടന്നു. ” പാവം അവനെ പറ്റി കുറെ തെറ്റിധരിച്ചു ” ജാൻസി മനസ്സിൽ ഓർത്തു. മീറ്റിംഗ് റൂമിലോട്ട് വന്ന അവൾ മാത്യുവിനെ നോക്കി അവൻ അവന്റെ ഫ്രണ്ട്സിന്റെ ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ ഫ്രണ്ട്സിനും ടീച്ചേഴ്സിനും എല്ലാം അവരുടെ പ്രണയം അറിയാമയിരുന്നു.
മീറ്റിംഗിൽ പ്രിൻസിപ്പൽ പുതിയ സ്റ്റുഡന്റസ് വന്നതും റാഗിങ് പാടില്ല എന്നൊക്കെ പറഞ്ഞു ആ സമയത്ത് ജൻസിയും മാത്യുവും അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം നോക്കി ഇരിക്കുവായിരുന്നു ” ചെക്കന് ഇന്ന് ഉമ്മ കൊടുത്താലോ ” അവൾ ആലോചിച്ചു. ” വേണ്ട പിന്നെ ആവാം എന്തായാലും ഒരെണ്ണം കൊടുക്കാം ” അവൾ വീണ്ടും മനസ്സിൽ പറഞ്ഞു അങ്ങനെ മീറ്റിംഗ് കഴിഞ്ഞ് അവർ പുറത്തിറങ്ങി ക്ലാസ്സിലോട്ട് പോയി. ഓരോ ബ്രേക്ക് കിട്ടുമ്പോഴും അവർ വരാന്തയിൽ വന്ന് പരസ്പരം നോക്കും ദൂരെ നിന്ന് ആംഗ്യ ഭാഷയിൽ സംസാരിക്കും. ഉച്ചക്ക് കഴിക്കാൻ മാത്യു പുറത്ത് പോവും ഫ്രണ്ട്സിന്റെ കൂടെ പിന്നെ വരാൻ ലേറ്റ് ആവും.
അന്ന് ഉച്ചക്ക് ജൻസിയെ കാണാൻ രാഗേഷ് അങ്ങോട്ട് വന്നു. അവർ പരസ്പരം സംസാരിച്ചു കോളേജ് ഇഷ്ടപ്പെട്ടോ എന്ന് ജാൻസി ചോദിച്ചു ഇഷ്ടപ്പെട്ടു എന്ന് രാഗേഷ് പറഞ്ഞു. അവർ പരസ്പരം കുറെ സംസാരിച്ചു അവന്റെ വീട്ടിൽ അവനും അമ്മയും മാത്രമേ ഉള്ളു അവന്റെ അച്ഛനും പുറത്ത് ആയിരുന്നു ചേച്ചിയെ ഇപ്പൊ അടുത്ത കല്യാണം കഴിച്ച് അയച്ചതെ ഉള്ളു അങ്ങനെ കുറെ സംസാരിച്ചു കഴിഞ്ഞ് അവൻ തിരിച്ചു ക്ലാസ്സിൽ പോയി. രാഗേഷും ജൻസിയും ഒരേ ബിൽഡിംഗ് ആയിരുന്നു. മാത്യു അപ്പുറത്തെ ബിൽഡിംഗ് ആയിരുന്നു. രാഗേഷിന്റെ സംസാരം ജാൻസിക്ക് ഒരുപാട് ഇഷ്ടമായി നല്ല ഒരു ഫ്രണ്ടിനെ കിട്ടി എന്ന് അവൾ വിചാരിച്ചു പക്ഷെ അവൾ അറിഞ്ഞില്ല രാഗേഷ് അവളുടെം മാത്യുവിന്റേം പ്രണയത്തിന്റെ ഇടയിലേക്ക് വന്ന വില്ലൻ ആണെന്ന്.