മൂഡ് ഒക്കെ നമ്മക്ക് ഉണ്ടാക്കാം വാടാ കുട്ടാ…..
കാര്യങ്ങൾ ഒക്കെ അറിഞ്ഞോ. മൗനം ഭേദിച്ച് കൊണ്ട് പപ്പ ചോദിച്ചു എന്ത് കര്യങ്ങൾ …ഞാൻ ചോദിച്ചു…
അല്ലാ കല്യാണ തിയതി അത് അറിഞ്ഞു അറിഞ്ഞു….
അറിഞ്ഞോ…. എന്തെങ്കിലും പറയാൻ ഉണ്ടോ പപ്പ ചോദിച്ചു…. നോ മാൻ…. ഞാൻ പറഞ്ഞു….
അതെ ല്ലേ… എന്ന ശെരി ഗുഡ് നൈറ്റ് പപ്പ പറഞ്ഞു…. … . .. .. പപ്പ നടന്നു നീങ്ങിയ പപ്പയെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു…. എന്താടാ……
താങ്ക്യൂ ഫോർ ബിയിങ് മൈ പപ്പ…..
പപ്പ എന്നെ തന്നെ നോക്കി …..
ഞാൻ പിറകോട്ട് നടന്നു …. അതെ പൊണ്ടാട്ടിയോടും ഒരു താങ്ക്സ് പറഞ്ഞെക്ക് കേട്ടോ മിസ്റ്റർ റാം… പോടാ അവിടുന്ന് പപ്പ കല്ല് പെറുക്കാൻ കുനിഞ്ഞു….
ഞാൻ ചിരിച്ചോണ്ട് ഓടി….
നേരെ ചെന്ന് കേറിയത് അമൃതയുടെ വായിൽ ഞങ്ങൽ സംസാരിച്ചത് എല്ലാം കേട്ട ലക്ഷണം ഉണ്ട് ….
ഞാൻ ഒഴിഞ്ഞ് മാറി നടക്കാൻ തുടങ്ങി…..
ഇന്ദ്ര…..
ആ വിളി എന്നെ ഒരു നിമിഷം അവിടെ പിടിച്ച് നിർത്തി….
അവളുടെ സാമിഭ്യo എനിക്ക് അറിയാൻ പറ്റി…. എന്താ അടുത്തേക്ക് വരുന്ന പോലെ തോന്നി…..
ആഹാ നീ ഇവിടെ നിക്കുവാണോ അച്ചു അങ്ങോട്ട് കയറി വന്നു…
നങ്ങൾ രണ്ടു പേരും അടുത്ത് അടുത്ത് നില്കുന്ന കണ്ട അവൻ ഒന്ന് കളിയാക്കും വിധം കള്ള ചിരി ചിരിച്ചു….
സോറി ഫോർ ബീയിങ് എ കട്ടുറുമ്പ് …. നീ ഇങ്ങു വന്നെ അവൻ എന്നെ വിളിച്ചോണ്ട് പൊറത്തോട്ട് വന്നു…. ടാ കള്ള എന്തായിരുന്നു അവിടെ ….അവൻ ചോദിച്ചു…. എന്ത്
അല്ലാ രണ്ടാളും കൂടെ …. എടാ അവള് എന്തോ പറയാൻ വന്നു ….അതിന് മുന്നേ നീയും വന്നു… ഞാൻ അവനോട് പറഞ്ഞ്…
ശേ അത് സാരം ഇല്ല കല്യാണം കഴിഞ്ഞ് ഇനി സംസാരിക്കാം….അവൻ പറഞ്ഞു….
ടാ ഞാൻ വന്നത് നിൻ്റെ വണ്ടി ഫിലിം ഒട്ടികണം പറഞ്ഞില്ലേ നീ അവൻ എന്നോട് പറഞ്ഞു…