എന്ന ഒക്കെ നമ്മൾ ഇത് പൊളിക്കുന്നു അവൻ അമ്മയോട് പറഞ്ഞു…
നീയും കൂടെ വന്നപ്പോ എനിക്ക് ഒരു ധൈര്യം ആയി….
എന്താല്ലേ എല്ലാം ഒരു നിമിത്തം പോലെ സംഭവിക്കുന്നു.. അവൻ പറഞ്ഞു…..
ഇന്നാ ടാ ചായ മഹാലക്ഷ്മി എന്നെ വിളിച്ചു …
താങ്ക്സ് ഞാൻ പറഞ്ഞു….
ഇങ്ങ് വന്നെ അവൾ എന്നെ വിളിച്ചു…
ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ അങ്ങോട്ട് പോയി….
എന്തടി കാര്യം….
നാളെ ഞാൻ പോവും വീട്ടിലേക്ക് എനിക്ക് പോവാൻ ഒരു വണ്ടി അറേഞ്ച് ചെയ്യാമോ ഞാൻ ചോദിച്ചു …..
അമറെ ഇങ്ങു വന്നെ ടാ ഞാൻ അവനെ വിളിച്ചു…. എന്താടാ അല്ലാ ഇവള് നാളെ രാവിലെ പോവാന് അപ്പോ അച്ചുവിൻ്റെ കൂടെ ഇവളെയും വിട്ടാലോ…
ഒരു ഞെട്ടലോടെ അവൻ പറഞ്ഞു അതൊന്നും വേണ്ട ഇവൾക്ക് എന്താ ഇത്ര തിരക്ക്….
ടാ കള്ള തെണ്ടി ശെരിയാക്കി തരാം ഞാൻ മനസ്സിൽ വിചാരിച്ചു…..
പിന്നെ എന്ത് ചെയ്യും ഞാൻ അവനോട് ചോദിച്ചു…
വേറെ എന്തെങ്കിലും വഴി നോക്ക്… അമർ പറഞ്ഞു…
എന്ന ഒരു കാര്യം ചെയ്യ് നീ ഇവളെ വീട്ടിൽ കൊണ്ടാക്ക് എൻ്റെ വണ്ടി എടുത്തോ…. അത് ഓക്കേ അല്ലേ….
അത് കുഴപ്പം ഇല്ല ഞാൻ വേണേൽ കൊണ്ടാകാം അമർ പറഞ്ഞു….
നിനക്ക് ഒക്കെ അല്ലേ മഹ ഞാൻ അവളോട് ചോദിച്ചു …..
പിന്നെന്താ നോ പ്രോബ്സ്സ് അവള് അതും പറഞ്ഞ് പോയി…..
തിരിഞ്ഞ് നടക്കാൻ നിന്ന അമർ മോനെ ഒന്ന് നിന്നെ ഞാൻ അവനെ വിളിച്ചു…
എന്ത് ഒരുപാട് അങ്ങ് ഹരിശ്ചന്ദ്രൻ അവല്ലേ കേട്ടോടാ പട്ടി…. പറഞ്ഞു ഞാൻ അങ്ങ് നടന്നു…
പിന്നെ കുറച്ച് സമയം അങ്ങനെ അങ്ങ് പോയി….
പപ്പ വന്നു എൻ്റെ തലയിൽ തടവി…. ഞാൻ ഒന്ന് തല ഉയർത്തി നോക്കി….
എന്താ ഒറ്റക്ക് ഇരുന്ന് ഒരു ആലോചന പപ്പ ചോദിച്ചു….. ഏയ് ഒന്നും ഇല്ല പപ്പ ചുമ്മാ ഇങ്ങനെ …..
വാ നമ്മക്ക് ഒന്ന് നടന്നിട്ട് വരാം …. എനിക്ക് ഒരു മൂഡ് ഇല്ല പപ്പ …