ഹഹഹ അവൻ പൊട്ടി ചിരിച്ചു…..
അല്ലാ നീ ഇനി എപ്പോ ഇവിടുന്ന് സ്കൂട് ആവും ഞാൻ അവനോട് പിന്നെയും ചോദിച്ചു….. ടാ ഞാൻ ഉണ്ട് ഒരു 6 7 മാസം …. അതുകഴിഞ്ഞ നേരെ ഫ്രാൻസ് പിന്നെ തിരിച് ദുബൈ
അപ്പോ അതുവരെ നമ്മക്ക് അടിച്ച് പൊളിക്കാം അല്ലേ… പിന്നെന്താ സെറ്റ് ആണ് എപ്പൊ എങ്ങനെ എന്ന് മാത്രം പറഞ്ഞ മതി….
അല്ലാ അളിയാ ഞാൻ വന്നപ്പോ തൊട്ട് ഉള്ള എൻ്റെ സംശയം ആണ് നീ അമൃത അതെങ്ങെനെ അളിയാ സെറ്റ് ആയത്…..
ടാ ചില സമയം അങനെ ആണ് ബ്രോ നമ്മൾ ഒരിക്കലും വിചാരിക്കാത്ത ആളുകൾ ആയിരിക്കും നമ്മടെ കൂടെ ജീവിത കാലം മുഴുവൻ വരാൻ പോവുന്നത്….
അപ്പോ നീ എന്താ പറയാൻ വരുന്നേ നിനക്ക് ഇതിൽ താൽപര്യം ഉണ്ടെന്നോ അതോ ഇല്ലെന്നോ…അവൻ ചോദിച്ചു….
ഈ കല്യാണം മനസ്സുകൊണ്ട് എനിക്ക് അംഗീകരിക്കാൻ ഒരിക്കലും പറ്റില്ല ഞാൻ അവന് ഉത്തരം കൊടുത്തു…
അപ്പോ പിന്നെ എന്താ ഇവിടെ നടക്കുന്നത്… ബലി നരബലി ….
എനിക്കൊന്നും മനസ്സിലാവുന്നില്ല…. എടാ നിനക്ക് അറിയാലോ ഞാനും അവളും തമ്മിൽ ഉള്ള പ്രോബ്ലംസ്സ് …..
അതെ…. എന്ന നീ ഇതും കൂടെ കേട്ടോ ഞാൻ മൈസൂർ പോയി നടന്നത് എല്ലാം അവനോട് പറഞ്ഞു….
എടാ അത് അവളെയും കുറ്റം പറയാൻ പറ്റില്ല ചിലപ്പോ നീ ആണ് എന്ന് അവളും അറിഞ്ഞു കാണില്ല….അച്ചു പറഞ്ഞു…
ശെരി അങ്ങനെ ആണ് എന്ന് തന്നെ വച്ചോ ഞാൻ ആണ് എന്ന് അറിഞ്ഞിട്ടും അവൾ എന്നെ പോലീസ്കാരോട് പരാതി പറഞ്ഞത് എന്തിനാ….
അത് പിന്നെ…. ഇത് ഒന്നും അല്ലാ അവൻ അവളുടെ മറ്റവൻ അമലിനെ അന്ന് ഞാൻ പഞ്ഞിക്കിട്ടതിൻ്റെ അന്ന് തുടങ്ങിയതാണ് അവൾക്ക് ….
എടാ എന്ന പിന്നെ നിനക്ക് ഇതിന്നു ഒഴിഞ്ഞൂടെ അളിയാ….അവൻ ചോദിച്ചു … അത് നടക്കില്ല…. ടാ നിനക്ക് അറിയോ ഇപ്പൊ ഞാൻ എല്ലാവരുടെയും മുന്നിൽ അഭിനയിച്ച് നടക്കുവാ…..
എടാ എന്ന പിന്നെ നിനക്ക് കാര്യങ്ങൾ തുറന്ന് പറഞ്ഞൂടെ….