ഞാൻ താഴേക്ക് പോവാൻ നിന്ന അമറിൻ്റെ കൈ പിടിച്ച് വലിച്ച് നിർത്തി….
ടാ പോവല്ലേ നിക്ക് ഞാൻ അവനോട് പറഞ്ഞു….
അവിടെ അത്ര ചൂട് ശെരിക്കും ഉണ്ടോ എന്ന് അറിയില്ല അതോ എനിക്ക് പാനിക്ക് അറ്റാക്ക് വന്നതാണോ എന്നും തോന്നി പോയി…
കോപ്പിലെ പരിപാടി ആണ് കല്യാണം ഞാൻ മനസ്സിൽ വിചാരിച്ചു… പിന്നെയും കൊറേ നേരം പോയി എനിക്ക് ആരെയും ഫേസ് ചെയ്യാൻ പറ്റുന്നില്ല ആരെയും പരിചയം ഇല്ലാത്ത പോലെ എന്തിന് അമ്മയേ പോലും അവിടെ ഇരുന്നു ഞാൻ ഇങ്ങനെ നോക്കി മനസ്സിലാക്കാൻ സമയം എടുത്തു….
കുറച്ച് കഴിഞ്ഞ് പെണ്ണ് വരട്ടെ പൂജാരി പറഞ്ഞു…
അയ്യോ ടെൻഷൻ കൂടി ടെൻഷൻ കൂടി…..
പിന്നെയും അടുത്ത താലം ടീം ഒരു ട്രെയിൻ പോലെ വന്നൊണ്ടിരുന്നു….
ഈശ്വരാ ഇതിനും മാത്രം താലം എവിടുന്നാണോ…..ഞാൻ മനസ്സിൽ വിചാരിച്ചു….
അങ്ങനെ അവസാനം എൻ്റെ വധുവിനെ നേരിൽ കാണാൻ പറ്റി….
എൻ്റമ്മോ മുഖം കാണാൻ പറ്റുന്നില്ല ഫുൾ പോവും സ്വർണവും ഒക്കെ ആണ് …..
അവളെ അവളുടെ അമ്മാവൻ മാല ഇട്ട് അനുഗ്രഹിച്ച് എൻ്റെ അടുത്ത് കൊണ്ടിരുത്തി….
അവളെ നോക്കണം എന്നുണ്ടെങ്കിൽ പോലും ഞാൻ അതിന് മുതിർന്നില്ല….
പൂജ ആരംഭിച്ചു….പൂജാരി എന്തൊക്കെയോ എൻ്റെ കൈയിൽ തന്ന് തീയിൽ ഇടാൻ പറഞ്ഞു…..
അങ്ങനെ കൊറേ നേരത്തെ പൂജക്ക് ശേഷം അയൽ തളി തട്ടിൽ നിന്ന് എടുത്ത് അത് എന്തൊക്കെയോ ചെയ്ത ശേഷം എൻ്റെ കൈയിൽ തന്നു…..
പറയുമ്പോ കുട്ടിയുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞു…
ഒരു രണ്ട് മിനിറ്റ് എന്തൊക്കെയോ ചെയ്തു അയാള് ഒരു കിണ്ടിയിൽ വെള്ളം എടുത്ത് ചുറ്റും മൂചി ഇല കൊണ്ട് തളിച്ചു….
അപ്പോഴേക്കും എൻ്റെ പുറകിൽ എല്ലാരും നിൽപ്പുണ്ട് ….
ആ കെട്ടിമേളം പൂജാരി പറഞ്ഞു…
കേട്ടിക്കോ പൂജാരി എന്നോട് പറഞ്ഞു….
തിരിഞ്ഞ് അവളുടെ മുഖത്തോട് നോക്കിയ ഞാൻ ഞെട്ടി തരിച്ചു ഷോക്ക് ഏറ്റ പോലെ ഇരുന്നു ….
ടാ കെട്ടാൻ മോനെ ആരുടെയൊക്കെയോ ശബ്ദം എനിക്ക് കേൾക്കാം …..
പുറകിൽ നിന്ന് ആരോ എന്നെ ശക്തിയായി കുലുക്കി ….