അളിയാ നിനക്ക് വല്ല വട്ടും സംഭവിച്ചോ… അതോ വല്ല മിസ്റ്റേക്കും സംഭവിച്ചോ…😝 ഒന്ന് പോയെടാ ഞാൻ അവനെ തല്ലാൻ കൈ ഓങ്ങി…..
അപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്ത് എത്തി…..
എടാ നമ്മക്ക് പിന്നെ സംസാരിക്കാം … പിന്നെ ഡീസൻ്റ് ആവാൻ നോക്ക്…. ഒന്ന് ചിരിക്ക് കേട്ടോ…..
ഞങ്ങളുടെ അടുത്ത് എത്തിയ അമൃത അച്ചുവിൻ്റെ കണ്ട് ഒന്ന് അമ്പരന്നു പിന്നെ മുഖം കനപ്പിച്ച് നിന്നു.. ..
(അവൾക്ക് അവനെ ഇഷ്ടം അല്ല അത് പോലെ അവനും കാരണം പണ്ട് ഞാനും അമ്മുവും കൂട്ടായിരുന്നപ്പോ തൊട്ട് അവൾ പറയുന്നത് അചുവും ആയുള്ള കൂട്ട് വേണ്ട എന്ന് മാത്രം ആണ് പക്ഷേ ഞാൻ അത് കേട്ടിട്ടില്ല …….
അതുപോലെ അമ്മു അമലിൻ്റെ കാര്യത്തിൽ എന്നെ ഇന്സൾട് ചെയ്തതും എല്ലാം കൂടെ ആയപ്പോ അച്ചു അവളെ വായി തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു…)
അവള് അവനെ നോക്കി എന്നൽ അവൻ കൂൾ ആയി ഒന്ന് ചിരിച്ചു സീൻ വിട്ടു…..
ടാ എന്ന എറങ്ങാം അമർ ചോദിച്ചു…. എന്ന വിട്ടേക്കാം , അളിയാ നീ എങ്ങോട്ടാ ഞാൻ അച്ചുവിനോടു ചോദിച്ചു….
ഞാൻ വീട്ടിലേക്ക് പോവും ഇന്ന് അവൻ പറഞ്ഞു…. അത് വേണ്ട ഇന്ന് നീ എൻ്റെ കൂടെ സ്റ്റേ അടിക്ക് നാളെ നമ്മക്ക് ഒരുമിച്ച് തെറിക്കാ ഞാൻ അവനോട് പറഞ്ഞു….
അത് വേണോ ഒന്നും പറയണ്ട നീ വാ ഞാൻ പറഞ്ഞു….
അങ്ങനെ കാർ നിർത്തിയതിന് അടുത്ത് എത്തി
അളിയാ ഇതാണോ നിൻ്റെ കാർ എന്നോട് അവൻ ചോദിച്ചു…. യെ ബോയ്. ഞാൻ മെസ് ഇട്ടു….
എൻ്റെ മോനെ ഞാൻ ഇങ്ങോട്ട് വന്നപ്പോ കണ്ട് സെറ്റ് വണ്ടി ഇത് നിൻ്റെ ആവും എന്ന് ഞാൻ വിചാരിച്ചില്ല…..അവൻ പറഞ്ഞു….
അല്ലാ നീ എങ്ങനെ വന്നെ ഞാൻ അവനോട് ചോദിച്ചു…. ഞാൻ കാറിൽ അവൻ പറഞ്ഞു….
എന്ന പിന്നെ അമറെ നീ അവൻ്റെ കാർ എടുത്ത് വീട്ടിൽ പോക്കൊ ഞങൾ ഇപ്പൊ വരാം ഞാൻ പറഞ്ഞു….