എൻ്റെ കൈയിൽ ഇല്ല അമറിൻ്റെ കൈയ്യിൽ ആണ്… അവൻ പറഞ്ഞു…
അവൻ ഇവിടെ പോയി ടാ അമറെ …. വന്നു വന്നു ഞാൻ എടുക്കാം കാർ അവൻ പറഞ്ഞു….
ശെരി വേഗം …..
അങ്ങനെ വീട്ടിൽ നിന്ന് വണ്ടി തിരിച്ചു….
എന്താടാ ടെൻഷൻ ആണോ അമർ ചോദിച്ചു….
എന്ത് ടെൻഷൻ ടെൻഷൻ ചുമ്മാ ഇനി എവനെങ്കിലും വാ തുറന്ന നോക്കിക്കോ …..
എല്ലാവരും സൈലൻ്റ് ആയി….
വണ്ടി ഓഡിറ്റോറിയത്തിൽ മുന്നിൽ എത്തി നാദസ്വരത്തിൻ്റെ ഒച്ചയും എല്ലാം തന്നെ ഉണ്ട് അവരുടെ വീട്ടുകാർ വന്ന് ഇറങ്ങുന്നുണ്ട്..
ഞങ്ങള്ക്ക് ഡ്രസ്സിംഗ് ഒക്കെ ഉള്ളത് കൊണ്ട് അപ്പുറത്ത് പോയി വണ്ടി നിർത്തി ഇറങ്ങി….
നേരെ റൂമിൽ കയറി അങ്ങ് ഇരുന്നു…..
പപ്പ വിളിച്ചു പറയും അപ്പോ വന്ന മതി എന്നാണ് ഇൻസ്ട്രക്ഷൻ….
ഞങൾ ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു ഇരുന്നു …
എൻ്റെ ഡ്രസ്സിംഗ് ഒക്കെ കഴിഞ്ഞു ഇങ്ങനെ ഓരോ തമാശയും പറഞ്ഞിരുന്നു….
അങ്ങനെ കുറച്ച് കഴിഞ്ഞപ്പോ പപ്പ വിളിച്ച് വന്നോളാൻ പറഞ്ഞു….
ഇറങ്ങാൻ ലെ പപ്പയുടെ കോൾ കട്ട് ആയതും ഞാൻ പറഞ്ഞു….
പതുക്കെ വണ്ടി എടുത്ത് പുറകിൽ നിന്ന് മുന്നിലേക്ക് വന്ന് കല്യാണ മണ്ഡപത്തിന് മുന്നിൽ എത്തി….
അവിടെ ഒരു ലോഡ് ആൾകാർ അറ്റാക്ക് ചെയ്യാൻ എന്ന പോലെ നിക്കുന്നുണ്ട്…..
ചെറിയ പേടി ഉണ്ടെങ്കിലും ഞാൻ കൂൾ ആണ് എന്നപോലെ വെളിയിൽ കാട്ടി….
വണ്ടി ഉള്ളിൽ കയറിയതും കൊറേ പെൺപിള്ളേർ താലം ആയി എൻ്റെ നേരെ വന്നു….
പപ്പ വന്നു കാർ തുറന്ന് എന്നെ കൂടെ കൂട്ടി….
അപ്പോഴേക്കും ഒരു കൊച്ചേറുക്കും കിണ്ടിയും ആയി എൻ്റെ അടുത് വന്നു…..
കാല് കാണിച്ച് കൊടുക്ക് ഒരു അശരീരി മുഴങ്ങി….
ഞാൻ വേഗം മുണ്ട് കുറച്ച് ഉയർത്തി അവൻ കിണ്ടിയിൽ ഉള്ള വെള്ളം എൻ്റെ കാലിൽ കൂടെ ഒഴിച്ച് കഴിഞ്ഞതും ഘോഷയാത്ര ആരംഭിച്ചു…
മുന്നിൽ ചിക്ക്സ്സ് സൈഡിൽ ഫ്രണ്ട്സ് പുറകിൽ അമ്മാവന്മാർ അങ്ങനെ എന്നെ മണ്ടവത്തിൽ കൊണ്ടിരുത്തി അവർ സൈഡ് ആയി….